കാതൽ സിനിമയുടെ കാതലായ ഭാഗം ആ സിനിമ മുന്നോട്ട് വെക്കുന്ന ആശയമാണ്. സ്വവർഗാനുരാഗത്തെ അനുകൂലിക്കുന്ന ചിത്രത്തിൽ മാത്യു ദേവസിയെന്ന കഥാപാത്രമായി മമ്മൂട്ടി ജീവിക്കുകയാണ്. ഒരു സൂപ്പർ താരം ഒരിക്കലും ചെയ്യുമെന്ന് കേരളത്തിലെ ഇടുങ്ങിയ ചിന്താഗതിക്കാരായ മനുഷ്യർ വിചാരിക്കാത്ത വേഷമാണ് ഒരു വിപ്ലവം പോലെ മമ്മൂട്ടി ചെയ്‌തത്. ഇതോടെ സമൂഹ മാധ്യമങ്ങളിൽ മുഴുവൻ മമ്മൂട്ടിയെ വാഴ്ത്തിക്കൊണ്ടുള്ള ധാരാളം കുറിപ്പുകളും മറ്റും പ്രത്യക്ഷപ്പെട്ടു.
എന്നാൽ ഇതിനിടയിലാണ് മമ്മൂട്ടിയല്ല മോഹൻലാൽ ആണ് ഏറ്റവും ആദ്യം സ്വവർഗാനുരാഗിയായി അഭിനയിച്ചത് എന്ന് കാണിച്ച് മോഹൻലാൽ ആരാധകർ രംഗത്തെത്തിയത്. നിവിനും പൃഥ്വിരാജിനും മമ്മൂട്ടിക്കും മുൻപ്, സ്വവർഗാനുരാഗി ആയി മോഹൻലാൽ എത്തിയ ഒ വി വിജയൻറെ ഖസാഖിന്റെ ഇതിഹാസം നോവലിലെ ‘അള്ളാപിച്ച മൊല്ലാക്ക’യാണ് ആ കഥാപാത്രമെന്നാണ് സോഷ്യൽ മീഡിയ അവകാശപ്പെടുന്നത്.
കാതൽ ചർച്ചകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ അള്ളാപ്പിച്ച മൊല്ലാക്കയും ചർച്ചയാവുകയാണ്. “ഈ സീൻ പണ്ടേ ലാലേട്ടൻ വിട്ടതാണ്, 2003ൽ ഇത്തരമൊരു റോൾ ചെയ്യാൻ മോഹൻലാൽ കാണിച്ച ധൈര്യത്തെ സമ്മതിക്കണം, മമ്മൂട്ടിയും പൃഥ്വിരാജും നിവിനും സ്വവർഗരതിയെ കുറിച്ച് ചിന്തിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് ലാലേട്ടൻ ചെയ്ത കഥാപാത്രമാണ് ഖസാക്കിന്റെ ഇതിഹാസത്തിലെ അള്ളാപ്പിച്ച മൊല്ലാക്ക”, എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ.
അതേസമയം, ഒ വി വിജയന്റെ ഇതിഹാസ കാവ്യം ഖസാക്കിന്റെ ഇതിഹാസം ഡോക്യുമെന്ററി ആക്കിയിരുന്നു. 2003ൽ ആയിരുന്നു ഇത് സംഭവിച്ചത്. ഡോക്യൂമെന്ററിയിലെ ഒരു കഥാപാത്രം ആണ് അള്ളാപിച്ച മൊല്ലാക്ക. ആ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ സംവിധാനങ്ങൾ ഇല്ലാത്ത കാലമാണ്. അതുകൊണ്ട് തന്നെ ഈ കഥാപാത്രവും ചർച്ചയാക്കപ്പെട്ടിരുന്നില്ല.
Homosexuality roles being praised now a days & wait what’s that question?
Bro did that 2 decades back. @Mohanlal 🐐#Mohanlal #Kadhayattam pic.twitter.com/SQHVPj34sO
— Mohanlal Fan Trends (@MLaLTrends) November 24, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here