‘ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഇപ്പോൾ അയാളാണ്’, നന്ദി ടീം ഇന്ത്യ, നിങ്ങളെ ഓർത്ത് അഭിമാനം തോന്നുന്നു: മോഹൻലാൽ

2024 ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് അഭിനന്ദങ്ങളുമായി മോഹൻലാലിൻറെ ഫേസ്ബുക് പോസ്റ്റ്. നന്ദി ടീം ഇന്ത്യ, നിങ്ങളെ ഓർത്ത് അഭിമാനം തോന്നുന്നു എന്നാണ് ഇന്ത്യൻ ടീമിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്.

ALSO READ: ‘എന്തൊരു രാവ്, എന്തൊരു തിരിച്ചു വരവ്’, ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങളുമായി മമ്മൂട്ടിയുടെ ഫേസ്ബുക് കുറിപ്പ്

‘ഇതോടെ ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ 11 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. അവിശ്വസനീയമായ ടീം വർക്ക്, വിരാട് കോഹ്‌ലിയും അക്‌സർ പട്ടേലും തമ്മിലുള്ള നിർണായക കൂട്ടുകെട്ട്, അവസാന പന്ത് വരെ ഞങ്ങളെ ആവേശഭരിതമായ ണിം നിമിഷങ്ങളിലൂടെ കൊണ്ടുപോയ ജസ്പ്രീത് ബുംറയുടെ മികച്ച ബൗളിംഗ് എന്നിവയ്ക്ക് നന്ദി’, മോഹൻലാൽ കുറിച്ചു.

എന്തൊരു രാവ് എന്തൊരു തിരിച്ചു വരവ് എന്നാണ് ഇന്ത്യൻ ടീമിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ടീമിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരുന്നു.

ALSO READ: ഈ കപ്പ് ഞങ്ങളിങ്ങെടുക്കുവാ… നീലപ്പട പൊരുതി നേടി

‘ഇന്ത്യ രണ്ടാമത്തെ പുരുഷ ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുന്നു. ടൂർണമെന്റിൽ ഉടനീളം പുലർത്തിയ ആത്മവിശ്വാസവും മികവും കടുത്ത മത്സരം നേരിട്ട ഫൈനലിലും കൈവിടാതെ വിജയം കരസ്ഥാമാക്കാൻ ടീം ഇന്ത്യയ്ക്ക് സാധിച്ചു. രാജ്യത്തിന് എന്തെന്നില്ലാത്ത ആനന്ദവും അഭിമാനവും പകരുന്ന ഈ വിജയം കായികമേഖലയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രചോദനമാകും. ഈ സന്തോഷത്തിൽ ഹൃദയപൂർവ്വം പങ്കു ചേരുന്നു. ടീം ഇന്ത്യയ്ക്ക് ഹാർദ്ദമായ അഭിനന്ദനങ്ങൾ!’, ഫേസ്ബുക്കിൽ മുഖ്യമന്ത്രി കുറിച്ചു.

അതിമനോഹരമായ ഒരു ടീം ഗെയിമിലൂടെ ഫൈനൽ വിജയിച്ച് 17 വർഷങ്ങൾക്ക് ശേഷം വീണ്ടും ക്രിക്കറ്റ് ടി-20 ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക്. അഭിനന്ദനങ്ങളെന്നാണ് മന്ത്രി പി രാജീവ് ഇന്ത്യയുടെ വിജയത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.

‘അഭിമാനം ടീം ഇന്ത്യ’ എന്ന് കുറിച്ചുകൊണ്ട് ഇന്ത്യൻ ടീമിന്റെ ചിത്രം പങ്കുവെച്ചാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ത്യൻ ടീമിന് അഭിനന്ദങ്ങൾ നേർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News