വാലിബന്റെ റിലീസിന് ശേഷം മമ്മൂട്ടിക്കൊപ്പം മോഹൻലാൽ; ദുബായിൽ നിന്നുള്ള ഫാമിലി ഫോട്ടോ വൈറൽ

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ദുബൈയില്‍ നിന്നുള്ള മോഹൻലാലിൻറെ കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ചിത്രത്തിൽ മോഹന്‍ലാലിനും ഭാര്യക്കുമൊപ്പം മമ്മൂട്ടിയും ഭാര്യയുമുണ്ട് എന്നതാണ് ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാകുന്നത്.

ALSO READ: മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥിപ്രതിഭാ പുരസ്‌കാരം വിതരണം ചെയ്തു

മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും സുഹൃത്തായ സനില്‍ കുമാര്‍ ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അതേസമയം മലൈക്കോട്ടൈ വാലിബന്‍ മോഹന്‍ലാല്‍ ദുബൈയിലെ തിയേറ്ററില്‍ ഇന്ന് കണ്ടു. സുഹൃത്ത് സമീര്‍ ഹംസ അടക്കമുള്ളവര്‍ ഒപ്പം ഉണ്ടായിരുന്നു.യുഎസിലേക്ക് പോകുന്നതിന് മുന്നോടിയായാണ് മോഹന്‍ലാല്‍ ദുബൈയില്‍ എത്തിയത്.

അതേസമയം മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രേക്ഷക പ്രതീക്ഷയുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നതും ചിത്രത്തിന്റെ ഹൈപ്പിന്റെ പ്രധാനകാരണം . സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ: ഉന്നതി സ്‌കോളര്‍ഷിപ്പ്; പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 5 വിദ്യാര്‍ത്ഥികള്‍ കൂടി വിദേശത്തേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News