“എല്ലാ സിനിമകളിലും ഇപ്പോൾ താടി ഉണ്ടല്ലോ?” ആരാധകരുടെ സംശയത്തിന് മറുപടിയുമായി മോഹൻലാൽ

അടുത്തിടെ ഇറങ്ങുന്ന എല്ലാ മോഹൻലാൽ ചിത്രങ്ങളിലും താടി വച്ച ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുക. ഏറെക്കാലമായുള്ള താരത്തിന്റെ ഈ ലുക്കിൽ പല ആരാധകരും സംശയം പ്രകടിപ്പിച്ചു തുടങ്ങി. ഇപ്പോഴിതാ എന്തുകൊണ്ട് ഈ ഗെറ്റപ്പ് മാറ്റുന്നില്ലെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്.

Also Read: ടൊവിനോ തോമസിന്റെ ഭാര്യാപിതാവ് അന്തരിച്ചു

രണ്ടു സിനിമകളുടെ കണ്ടിന്യുവിറ്റി കാരണമാണെന്നും താടി ഷേവ് ചെയ്യാൻ കഴിയാത്തതെന്നാണ് താരത്തിന്റെ മറുപടി. എമ്പുരാനും റാമും വരാനിരിക്കുകയാണ്. രണ്ടു ചിത്രങ്ങളിലും താടി ആവശ്യമുള്ളതുകൊണ്ടാണ് താടി എടുക്കാത്തതിനും മോഹൻലാൽ പറഞ്ഞു. പുതിയ ചിത്രമായ നേരിന്റെ പ്രൊമോഷൻ വേളയിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെയുത്തിയത്.

Also Read: ഏഴാം നമ്പർ ജേഴ്‌സി മറ്റാരും ധരിക്കില്ല, ധോണിക്ക് സ്വന്തം; ആദരവുമായി ബി.സി.സി.ഐ

മീശപിരിക്കുന്ന ലാലേട്ടനെ ആരാധകർക്ക് ഇനി എന്ന് കാണാനാകും എന്ന ചോദ്യത്തിന് ഇവരോട് പറ വേഗം ഷൂട്ട് ചെയ്യാനെന്ന് ജീത്തു ജോസഫിനെ ചൂണ്ടി മോഹന്‍ലാല്‍ പറയുന്നു. പിന്നെ ഇത് വളരുന്നതാണ്. ഷേവ് ചെയ്താല്‍ വീണ്ടും വളരും, തമാശച്ചിരിയോടെ മോഹന്‍ലാല്‍ പറഞ്ഞവസാനിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News