‘മഹാഭാരതത്തിൽ ഭീമനായി മോഹൻലാൽ’, ഈ കഥാപാത്രമാകാൻ യോഗ്യതയുള്ള മറ്റൊരു നടനില്ല: സോഷ്യൽ മീഡിയ ഭരിച്ച ചിത്രങ്ങൾ കാണാം

സിനിമയായാൽ ഗംഭീരമാകും എന്ന് ഉറപ്പുള്ള ഒരു കഥയാണ് മഹാഭാരതത്തിന്റേത്. ഇതിനെ ആസ്പദമാക്കി രചിച്ച എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകും എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആര് ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമെന്നോ, ആര് സിനിമയുടെ സംവിധാനം നിർവഹിക്കുമെന്നോ ഇതുവരേക്കും തീരുമാനം ആയിട്ടില്ല. ഗൂഗിൾ യൂണിവേഴ്‌സ് പ്രകാരം, ചിത്രത്തിൽ അമിതാഭ് ബച്ചനും, മമ്മൂട്ടിയും, മോഹൻലാലും, നാഗാർജുനയും അഭിനയിക്കുന്നുണ്ട്.

ALSO READ: ‘ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി’, സാമന്ത പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് വൈറൽ: ഞങ്ങളുടെയും ഫേവറിറ്റെന്ന് ആരാധകർ

ഇപ്പോഴിതാ ഭീമനായി മോഹൻലാലിനെ സങ്കൽപ്പിച്ചുകൊണ്ട് എ ഐയിൽ ചിത്രങ്ങൾ നിർമിച്ചിരിക്കുകയാണ് ആരാധകർ. ഭീമന്റെ വിവിധ ഭാവങ്ങളെ ഇവർ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വരച്ചിട്ടുണ്ട്. രണ്ടാമൂഴം സംഭവിക്കുകയാണെങ്കിൽ അതിൽ ഭീമനായി മോഹൻലാലിനെയെല്ലാതെ മറ്റൊരാളെയും സങ്കൽപ്പിക്കാൻ കഴിയില്ല എന്നാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ പറയുന്നത്. മഹാഭാരത യുദ്ധക്കളത്തിൽ നിറഞ്ഞുനിൽക്കുന്ന മോഹൻലാലിനെ ചിത്രങ്ങളിൽ കാണാം.

ALSO READ: ‘ദ്രവിച്ച ഒരു ചുരിദാർ, പിണഞ്ഞു കിടക്കുന്ന രണ്ട് അസ്ഥികൂടങ്ങൾ’, ഗുണ കേവിൽ 14 വർഷം മുൻപ് മോഹൻലാൽ കണ്ട ഞെട്ടിക്കുന്ന കാഴ്ച

അതേസമയം, ചിത്രത്തിൽ കർണനായി മമ്മൂട്ടി തന്നെ വരണം എന്നാണ്‌ ആരാധകർ പറയുന്നത്. പഴശ്ശിരാജ എന്ന ചരിത്ര കഥാപാത്രത്തെ ഗംഭീരമായ മമ്മൂട്ടിയ്ക്ക് കർണനെയും അനശ്വരമാക്കാൻ കഴിയും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News