മോഹൻലാൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്.മോഹൻലാലിന്റെ സംവിധാനത്തിലൂടെ പുറത്തിറങ്ങുന്ന ചിത്രത്തിന് ആയി കട്ട വൈയിറ്റിംഗിൽ ആണ് ആരാധകർ. ഇപ്പോഴിതാ ബറോസിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ ഇസബെല്ലായെന്ന ഗാനമാണ് പുറത്തുവിട്ടത്. മോഹൻലാല്‍ പാടുന്നുവെന്നതും പ്രധാന സവിശേഷതയാണ്. ഇതിനോടകം തന്നെ ആരാധകർ ഗാനം ഏറ്റെടുത്തു കഴിഞ്ഞു.
ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്.ത്രീഡിയിൽ എത്തുന്ന ചിത്രത്തിന്റെ ആകെ ബജറ്റ് 100 കോടിയായിരിക്കും.ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം.ചിത്രം ഡിസംബര്‍ 25നാണ് റിലീസ് ചെയ്യുക. വിദേശ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
also read: കാത്തിരിപ്പിന് ഇനി കുറച്ച് നാളുകൾ ബാക്കി; ബറോസ് ഒരുപാട് കുട്ടികള്‍ക്ക് സന്തോഷം പകരുമെന്ന് താരം
കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തിരുന്നു. മുംബൈയിൽ നടന്ന ചടങ്ങിൽ അതിഥിയായി അക്ഷയ് കുമാറും എത്തിയിരുന്നു. ബറോസ് ഗംഭീര വര്‍ക്ക് ആണ് എന്ന് അക്ഷയ് കുമാർ ട്രെയിലർ കണ്ടിട്ട് പറഞ്ഞത് . ഒരുപാട് 3 ഡി സിനിമകള്‍ ഞാനും നിങ്ങളും കണ്ടിട്ടുണ്ടാവും. എന്നാല്‍ ബറോസ് ഒരു പ്യുവര്‍ 3 ഡി സിനിമയാണ്. കുട്ടികള്‍ക്കായുള്ള സിനിമകള്‍ രാജ്യത്ത് വളരെ കുറച്ചേ നിര്‍മ്മിക്കപ്പെടുന്നുള്ളൂ. ഇത് ഒരുപാട് കുട്ടികള്‍ക്ക് സന്തോഷം പകരും എന്നും താരം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here