മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ഡിസംബര്‍ 25 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 22 മുതൽ ഒടിടിയിൽ ചിത്രം റിലീസ് ചെയ്യും. ഡിസ്‌നി ഹോട്സ്റ്റാറില്‍ ആണ് സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളം തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം എത്തുന്നത്.
ഒറിജിനല്‍ 3 ഡിയില്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ഉള്ളതാണ് ചിത്രം. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും പ്രതിഭാശാലികളായ നിരവധി ടെക്‌നിഷ്യന്‍സാണ് ബറോസിൽ പ്രവർത്തിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം മായ റാവോ, ജൂണ്‍ വിഗ്, നീരിയ കമാചോ, തുഹിന്‍ മേനോന്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, ഗുരു സോമസുന്ദരം, ഗോപാലന്‍ അദാത് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജിജോ പുന്നൂസിന്റെ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയത് . ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിച്ചിരിക്കുന്നത്.
also read: പെണ്ണിന് പകരം വണ്ടിയെ പ്രണയിച്ചവൻ ,ഫൂൾ; ഷൈൻ ടോമിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here