‘ബറോസി’ന്റെ റിലീസ് നീട്ടി; ചിത്രം എത്തുക താരത്തിന്റെ പിറന്നാൾ സമ്മാനമായി

മാർച്ച് 28 ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം ‘ബറോസി’ന്റെ റിലീസ് നീട്ടി. മോഹൻലാലിന്റെ സംവിധാനത്തിൽ എത്തുന്ന ‘ബറോസ്’ മെയ് മാസം പകുതിയോടെ റിലീസ് ചെയ്യാനാണ് തീരുമാനം. പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ റിലീസ് സാഹചര്യത്തിലാണ് ബറോസിന്റെ റിലീസ് നീട്ടിയത്. കൂടാതെ മോഹൻലാലിന്റെ ജന്മദിനമായ മെയ് 21 നു പിറന്നാൾ സമ്മാനമായി ആരാധകർക്ക് സിനിമ നൽകാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.

also read: പട്ടാമ്പി നേർച്ചയ്ക്ക് കൊണ്ടുവന്ന ആന ഇറങ്ങിയോടി; രണ്ട് പശുക്കളെയും ഒരു ആടിനെയും ചവിട്ടിക്കൊന്നു, ഒരാൾക്ക് പരിക്ക്

അതേസമയം ഏപ്രിൽ 10 ന് നിരവധി ചിത്രങ്ങൾ റിലീസിനുള്ളതിനാൽ ആടുജീവിതത്തിന്റെ റിലീസ് നേരത്തെ മാർച്ച് 28 ലേക്ക് റിലീസ് മാറ്റിയിരുന്നു. ഇതോടെ ‘ബറോസ്’ മെയ് 16 ലേക്ക് റിലീസ് മാറ്റുകയായിരുന്നു.

മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ 3 ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒരുക്കിയത്. ജിജോ പുന്നൂസാണ് ബറോസിന്റെ പ്രാഥമിക തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലാണ് നായകനാവുന്നത്. ചിത്രം ഫാന്റസി ഴോണറിലൊരുങ്ങുന്നത്. മായ, സാറാ വേഗ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം , സീസർ ലോറന്റെ റാട്ടൺ, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസർ ലോറന്റെ റാറ്റൺ, കോമൾ ശർമ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രൻ പാലാഴി, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

also read: മാതാവിന് സുരേഷ് ഗോപി സമർപ്പിച്ച കിരീടം പരിശോധിക്കാൻ പള്ളി ട്രസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News