‘എന്റെ രാജകുമാരിക്ക് ജന്മദിനാശംസകള്‍’; മകള്‍ക്ക് ആശംസയുമായി മോഹന്‍ലാല്‍

തന്റെ മകള്‍ വിസ്മയക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ‘എന്റെ രാജകുമാരിക്ക് ജന്മദിനാശംസകള്‍’ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിരവധി പേരാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്. ”എന്റെ രാജകുമാരിക്ക് ജന്മദിനാശംസ നേരുന്നു. സ്‌നേഹവും സന്തോഷവും കൊണ്ട് എന്നെന്നും നീ അനുഗ്രഹിക്കപ്പെടട്ടെ. ഒരുപാട് സ്‌നേഹത്തോടെ അച്ച.” മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.

Also Read: ഫേസ്ബുക്കില്‍ എന്ത് കുത്തികുറിച്ചാലും ജനങ്ങളുടെ മനസ് മാറില്ല; ലൈംഗികച്ചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു: കെ കെ ശൈലജ

മോഹന്‍ലാല്‍-സുചിത്ര ദമ്പതികളുടെ രണ്ടുമക്കളില്‍ ഇളയവളാണ് വിസ്മയ. മായ എന്നാണ് വിളിപ്പേര്. മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ അറിയിച്ചത്. ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പുസ്തകമാണ് വിസ്മയയുടേതായി പുറത്തിറങ്ങിയ ആദ്യ രചന. പ്രശസ്ത എഴുത്തുകാരി റോസ്‌മേരി ‘നക്ഷത്രധൂളികള്‍’ എന്ന പേരില്‍ ഈ പുസ്തകം മലയാളത്തിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും വിസ്മയ താന്‍ എഴുതിയ പുസ്തകങ്ങളെ കുറിച്ചും താന്‍ വരച്ച ചിത്രങ്ങളെ കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്കുവക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News