പ്രഭാവര്‍മയുടെ വരികള്‍ക്ക് പാടി അഭിനയിച്ച് മോഹന്‍ലാല്‍; വൈറലായി ക്രിസ്മസ് ഗാനം

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പ്രഭാവര്‍മയുടെ വരികള്‍ക്ക് പാടി അഭിനയിച്ച മോഹന്‍ലാലിന്റെ ക്രിസ്മസ് ഗാനമാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി ആളുകളാണ് യൂട്യൂബില്‍ വീഡിയോ കണ്ടത്.

വീഡിയോയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജെറി അമല്‍ദേവാണ്. ആശീര്‍വാദ് സിനിമാസാണ് നിര്‍മ്മാണം. വിഷ്വലൈസേഷന്‍ നടത്തിയിരിക്കുന്നത് ടി കെ രാജീവ് കുമാറാണ്. ജെബിന്‍ ജേക്കബ് ക്യാമറയും, ഡോണ്‍ മാക്‌സ് എഡിറ്റിംഗും നടത്തിയിരിക്കുന്നു.

അതേസമയം ക്രിസ്മസ് ദിനത്തിലാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസ് ചെയ്യുന്നത്. മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നു എന്നത് തന്നെയാണ് ആരാധകർക്കിടയിൽ ആകാംഷ ഉണ്ടാക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്.

Also Read : ആ പ്രതീക്ഷ പൂവണിയട്ടെ; ബറോസിന് വിജയാശംസകൾ നേർന്ന് വിനയൻ

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയായിരിക്കും ബറോസ് എന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News