എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്…

പ്രിയ ഇന്നച്ചനെ ഓർമ്മിച്ച് നടൻ മോഹൻലാൽ. ‘എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല’ എന്നായിരുന്നു താരം ഫേസ്ബുക്കിൽ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പ്

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് … ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും…


ഒരുകാലത്ത് നിരവധി ചിത്രങ്ങളാണ് മോഹൻലാൽ -ഇന്നസെന്റ് കോമ്പിനേഷനിൽ ഒരുങ്ങിയിരുന്നത്.

ദേവാസുരത്തിലെ വാര്യർ എന്ന കഥാപാത്രവും മണിച്ചിത്രത്താഴ്, പിൻഗാമി, കിലുക്കം,മിഥുനം,പവിത്രം,ദേവാസുരം,നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങി അനേകം ചിത്രങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News