ദീർഘവീഷണവും ഇച്ഛാശക്തിയുമുള്ള മനുഷ്യസ്നേഹി ;ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് മോഹൻലാൽ

ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് നടൻ മോഹൻലാൽ. വ്യക്തിപരമായി വലിയ അടുപ്പം ഉമ്മൻ ചാണ്ടിയുമായി തനിക്കുണ്ടായിരുന്നുവെന്നാണ് മോഹൻലാൽ ഫേസ്ബുക്കിലൂടെ കുറിച്ചത്. കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തു പിടിച്ചുവെന്നും നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതെന്നുമാണ് മോഹൻലാൽ കുറിച്ചത്.

READ ALSO: 18 മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്; രക്ഷകനായി തീർത്ഥാടകൻ

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീർഘവീഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News