ആറാമതും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങളുമായി നടന്‍ മോഹന്‍ലാല്‍. പുരസ്‌കാരം നേടിയ എല്ലാവര്‍ക്കും നിറഞ്ഞ കയ്യടികളെന്ന് തുടങ്ങുന്ന മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ തന്റെ ഇച്ചാക്കക്ക് പ്രത്യേക സ്‌നേഹമെന്നും അഭിനന്ദനങ്ങളെന്നും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്. മഹേഷ് നാരായണന്‍, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ് എന്നിവരുടെ പേരുകള്‍ മോഹന്‍ലാല്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
മോഹന്‍ലാലും മമ്മൂട്ടിയും തമ്മില്‍ സൗഹൃദത്തിലാണെങ്കിലും സിനിമയ്ക്ക് പുറത്ത് ഇരുവരുടെയും പേരില്‍ ഫാന്‍ ഫൈറ്റുകള്‍ പതിവാണ്. മമ്മൂട്ടി മോഹന്‍ലാല്‍ ഫാന്‍സ് പല സിനിമകളുടെ കാര്യത്തിലും മറ്റും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാല്‍ അവാര്‍ഡ് ലഭിച്ച തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് അഭിനന്ദങ്ങള്‍ എന്ന് മോഹന്‍ലാല്‍ കുറിക്കുമ്പോള്‍ ചരിത്രത്തോളം പഴക്കമുള്ള ഏറ്റുമുട്ടലുകള്‍ക്ക് കൂടിയാണ് അവസാനമാകുന്നത്.
അതേസമയം, നന്‍പകല്‍ നേരത്ത് എന്ന സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിന് മികച്ച നടിക്കുള്ള അവാര്‍ഡും, എം ജയചന്ദ്രന് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡും ലഭിച്ചു. മികച്ച ജനപ്രിയ ചിത്രമായി രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ തന്‍ കേസ് കൊട് തിരഞ്ഞെടുത്തപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ്. മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് രതീഷ് ബാലകൃഷ്ണ പൊതുവാളിന് ലഭിച്ചപ്പോള്‍ അറിയിപ്പ് എന്ന സിനിമയ്ക്ക് മികച്ച സംവിധായകനായി മഹേഷ് നാരായണനെയാണ് ജൂറി തെരഞ്ഞെടുത്തത്. കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചപ്പോള്‍, ഷാഹി കബീറാണ് മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here