മോഹൻലാലിൻ്റെ ദൃശ്യം ഹോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു

ദൃശ്യം 1, 2 എന്നീ മലയാള ചിത്രങ്ങളുടെ രാജ്യാന്തര റീമേക്ക് അവകാശം യഥാർത്ഥ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിൽ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത മലയാളം സിനിമയിൽ മോഹൻലാലാണ് നായകൻ. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹോളിവുഡ് റീമേക്കിനായി ഗൾഫ് സ്ട്രീം പിക്‌ചേഴ്‌സ്, ജോറ്റ് ഫിലിംസ് എന്നിവരുമായി കൈകോർത്തതായി പ്രൊഡക്ഷൻ ഹൗസ് പനോരമ സ്റ്റുഡിയോസ് അറിയിച്ചു.

Also Read: ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുളള സ്ഥാപനങ്ങളില്‍ സംവരണ റൊട്ടേഷന്‍ പാലിക്കണം; ഉത്തരവിറക്കി സര്‍ക്കാര്‍

ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കൊപ്പം ദൃശ്യത്തിൻ്റെ കഥ ആഘോഷിക്കുന്നതിൽ താൻ ആവേശഭരിത കൊറിയയ്ക്കും ഹോളിവുഡിനും ശേഷം അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ 10 രാജ്യങ്ങളിൽ ദൃശ്യം നിർമ്മിക്കുക എന്നതാണ് അടുത്ത ദൗത്യമെന്നും പ്രസ്താവനയിൽ പറയുന്നു. “ദൃശ്യത്തിൻ്റെ ശക്തി അതിൻ്റെ കഥയിലാണ്, അത് ആഗോളതലത്തിലുള്ള പ്രേക്ഷകർ ആസ്വദിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” ദൃശ്യം 2 (ഹിന്ദി) സംവിധാനം ചെയ്ത നിർമ്മാതാവ് അഭിഷേക് പഥക് പറഞ്ഞു.

Also Read: ‘മധുപകരൂ നീ താരകേ’ വര്‍ഷങ്ങള്‍ക്കു ശേഷത്തിലെ ആദ്യഗാനം പുറത്ത്

2013-ലെ മലയാളം ക്രൈം ത്രില്ലറായ ദൃശ്യം, ഐജി ഗീതാ പ്രഭാകറിൻ്റെ മകൻ വരുൺ പ്രഭാകറിനെ കാണാതായപ്പോൾ സംശയം തോന്നിയ ജോർജ്ജ്കുട്ടിയെയും (മോഹൻലാൽ) കുടുംബത്തെയും ചുറ്റിപ്പറ്റിയാണ്. ജിത്തു ജോസഫാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News