മോഹൻലാൽ ആരാധകരെ നിരാശരാക്കി ആ വാർത്ത, ‘ജോഷിയുടെ റമ്പാൻ ഉപേക്ഷിക്കുന്നു’, കാരണം തിരക്കഥയോ? വാർത്ത സത്യമോ?

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ജോഷി ചിത്രമായിരുന്നു റമ്പാൻ. ചെമ്പൻ വിനോദ് തിരക്കഥയെഴുതുന്ന ചിത്രം ഒരു മാസ് ആക്ഷൻ കാറ്റഗറിയിൽ ഉള്ളതായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്. ഈ ചിത്രം മോഹൻലാൽ ഉപേക്ഷിക്കുന്നതയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്ത. തിരക്കഥയുമായി ബന്ധപ്പെട്ട കാരണത്തിലാണ് റമ്പാൻ ഉപേക്ഷിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ പറയുന്നത്.

ALSO READ: ‘ഒരു ദുഷ്ട ശക്തിക്കും ജനങ്ങളുടെ കൂട്ടായ്‌മയെ തോൽപ്പിക്കാൻ കഴിയില്ല, ഉത്തർപ്രദേശിലേത് ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും വിജയം’: അഖിലേഷ് യാദവ്

ഒരു കയ്യിൽ മെഷീൻ ​ഗണ്ണും മറുകയ്യിൽ ചുറ്റികയുമേന്തി കാറിനുമുകളിൽ കയറി പിന്തിരിഞ്ഞുനിൽക്കുന്ന മോഹൻലാലിന്റെ റമ്പാൻ സിനിമയിലെ പോസ്റ്റർ വലിയ രീതിയിൽ വൈറലായിരുന്നു. ബുള്ളറ്റിന്റെ ചെയിനാണ് റമ്പാന്റെ ആയുധമെന്ന് ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ചെമ്പൻ വിനോദ് പറഞ്ഞിരുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന റമ്പാൻ എന്ന കഥാപാത്രത്തിന്റെ മകളായെത്തുന്നത് നടി ബിന്ദു പണിക്കരുടെ മകളായ കല്യാണി പണിക്കരായിരുന്നു.

ALSO READ: കത്വ-ഉന്നാവ് ഫണ്ട് തട്ടിപ്പ് കേസ്: യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈറിനും പി കെ ഫിറോസിനുമെതിരെ വാറന്റ്

അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്കു ശേഷം ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയായിരുന്നു മോഹൻലാലിന്റെ റമ്പാൻ. എന്നാൽ ചിത്രം ഉപേക്ഷിച്ചു എന്ന വിവരം മോഹൻലാലോ മറ്റ് അണിയറപ്രവർത്തകരോ ഇതുവരേക്കും വ്യക്തമാക്കിയിട്ടില്ല. ഈ വാർത്ത സത്യമാകരുതേ എന്നാണ് ആരാധകർ ഇപ്പോൾ ആഗ്രഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk