മുംബൈ പിവിആറിൽ അണിയറ പ്രവർത്തകർക്കൊപ്പം ‘ബറോസ്’ ആസ്വദിച്ച് മോഹൻലാൽ, ചിത്രം റിലീസിനൊരുങ്ങിയതായി സൂചന

തൻ്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസി’ന്റെ ആദ്യ സ്‌ക്രീനിങ് മുംബൈ പിവിആറില്‍ ആസ്വദിച്ച് മോഹൻലാൽ. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്കായി മുംബൈയിൽ സംഘടിപ്പിച്ച സ്പെഷ്യൽ സ്ക്രീനിങിൽ മോഹൻലാലിനു പുറമെ  ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരായ ക്യാമറാമാന്‍ സന്തോഷ് ശിവന്‍, നിര്‍മാതാവ് ആൻ്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സിനിമയുടെ ത്രീഡി വേർഷനാണ് പ്രിവ്യൂ ചെയ്തത്. ചിത്രം കണ്ട അണിയറ പ്രവര്‍ത്തകരെല്ലാം സിനിമയുടെ ഫൈനൽ ഔട്ട്പുട്ടിൽ സന്തോഷവാന്മാരാണെന്നാണ് റിപ്പോർട്ട്.

ALSO READ: മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലിടിച്ച് അപകടം

മുംബൈ പിവിആറില്‍ നിന്നുള്ള മോഹൻലാലിൻ്റേയും മറ്റും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിട്ടുണ്ട്. നേരത്തെ,  ഒക്ടോബര്‍ 3ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്‌ഷന്‍ വര്‍ക്കുകള്‍ നീണ്ടതിനാല്‍ പിന്നീട് റിലീസ് മാറ്റിയിരുന്നു. പുതിയ റിപ്പോർട്ട് അനുസരിച്ച് ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 19 നോ 20 നോ റിലീസ് ചെയ്യും.  ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിൻ്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. ത്രീഡിയില്‍ തന്നെയാണ് ബറോസും തിയറ്ററുകളില്‍ എത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News