ലാസ് വെഗാസിൽ ആരാധകരുമായി കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചും ലാലേട്ടൻ; വൈറലായി വീഡിയോ

ലാസ് വെഗാസിൽ തന്റെ ആരാധകരുമായി രസകരമായ മുഹൂർത്തങ്ങൾ പങ്കുവയ്ക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. വെള്ള ഷർട്ടും പാന്റ്സും തൊപ്പിയുമിട്ടു പുത്തൻ ലുക്കിലാണ് ലാലേട്ടൻ. ആരാധകരോട് അകലമൊന്നും പാലിക്കാതെ അവരുമായി ചിരിക്കുകയും രസിക്കുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം. ‘ഇത്ര സിമ്പിൾ ആണോ ലാലേട്ടൻ’ എന്ന അമ്പരപ്പിക്കുന്ന കമന്റുകളുമായി വീഡിയോ ഇപ്പോൾ വൈറലാണ്.

Also Read: ആകാശത്തുവച്ച് വാതിൽ ഇളകിത്തെറിച്ച് ബോയിങ്; അഴിച്ചുപണിയും സുരക്ഷാനടപടികളും കഴിഞ്ഞാൽ വീണ്ടും പറക്കാം

ഏറ്റവും പുതിയ ചിത്രമായ മലയ്‌ക്കൊറ്റയ് വാലിബൻ ഇപ്പോൾ തീയറ്ററുകൾ വാഴുകയാണ്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന, ലൂസിഫറിന്‍റെ രണ്ടാം ഭാ​ഗമായ എമ്പുരാന്‍ ആണ് വരാനിരിക്കുന്ന ചിത്രങ്ങൾ. മലയാളത്തില്‍ ഏറ്റവുമധികം വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമയായിരിക്കും എമ്പുരാൻ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.

Also Read: പ്രേമലു 50 കോടി ക്ലബില്‍; റെക്കോര്‍ഡ് സ്വന്തമാക്കി നസ്‌ലെൻ

ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ചിത്രത്തിലുണ്ടാകുമെന്നാണ് വിവരം. മോഹൻലാലിൻറെ തന്നെ ആദ്യത്തെ സംവിധാനചിത്രമായ ബറോസിന്റെയും ചിത്രീകരണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News