വ്യായാമം ചെയ്യാൻ ബുദ്ധിമുട്ടായതോടെ വാലിബനാവാൻ മോഹൻലാൽ ‘4 ഡി’ തീരുമാനങ്ങൾ എടുത്തു, അതാണ് ആ പോസ്റ്ററുകളില്‍ കാണുന്നതെന്ന് ജിം ട്രെയ്‌നർ

സിനിമാ പ്രേക്ഷകരെ അത്ഭുതപ്പെടുത്താൻ തയാറായിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ വാലിബൻ എന്ന കഥാപാത്രത്തിന് വേണ്ടി മോഹൻലാൽ നടത്തിയ വ്യായാമങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്‍റെ ട്രെയ്‍ലര്‍ ആയ ഡോ. ജെയ്സണ്‍ പോള്‍സണ്‍.

ജെയ്സണ്‍ പോള്‍സണ്‍ പറഞ്ഞത്

ALSO READ: എയർ ഇന്ത്യയുടെ വിമാനം മേല്‍പ്പാലത്തിനടിയില്‍ കുടുങ്ങി; ഒടുവിൽ രക്ഷ

മലൈക്കോട്ടൈ വാലിബന്‍ പോസ്റ്റര്‍ ഇറങ്ങിയതിന് ശേഷം പല ആളുകളും എനിക്ക് മെസേജ് അയച്ചു. ലാലേട്ടന്‍റെ ലുക്ക് ഗംഭീരമാണെന്നും വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നുമൊക്കെ പറഞ്ഞുകൊണ്ട്. അത് സത്യം തന്നെയാണ്. ആയിരക്കണക്കിന് മെസേജ് വന്നപ്പോഴാണ് അതേക്കുറിച്ച് എല്ലാവരോടും പറയാമെന്ന് കരുതിയത്. ഒന്ന് രണ്ട് വര്‍ഷം മുന്‍പാണ് ഈ സിനിമ വന്നത്. അപ്പോള്‍ത്തന്നെ ലാലേട്ടന്‍ എന്നോട് പറഞ്ഞു. ഒരു പ്രത്യേക കാരണത്താല്‍ അദ്ദേഹത്തിന് വ്യായാമം ചെയ്യാന്‍ അപ്പോള്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും എനിക്ക് പറയാനാവില്ല.

ALSO READ: ഐഎസ്ആർഒയുടെ എക്സ്പോസാറ്റ് ഉപഗ്രഹ വിക്ഷേപണം ഇന്ന്

പക്ഷേ ലാലേട്ടന്‍ അവിടെനിന്ന് എടുത്ത ഒരു തീരുമാനമുണ്ട്. നാല് ഡികളെക്കുറിച്ചാണ് ഞാന്‍ പറയാന്‍‌ പോകുന്നത്. തീരുമാനം (ഡിസിഷന്‍), ദൃഢനിശ്ചയം (ഡിറ്റര്‍മിനേഷന്‍), അച്ചടക്കം (ഡിസിപ്ലിന്‍), നിറവേറ്റല്‍‌ (ഡെലിവര്‍). അതാണ് ആ പോസ്റ്ററുകളില്‍ നിങ്ങള്‍ കാണുന്നത്. അവിശ്വസനീയമാണ് അത്. ലണ്ടനിലായാലും മൊറോക്കോയിലായാലും രാജസ്ഥാന്‍, ദില്ലി, മുംബൈ, ചെന്നൈ, കേരളം എവിടെ ആയിരുന്നാലും എല്ലാ ദിവസവും ഒരു ജിമ്മില്‍ പോയി രണ്ടും മൂന്നും മണിക്കൂര്‍ വര്‍ക്കൌട്ട് ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. രാവിലെ ആയാലും വൈകിട്ട് ആയാലും സമയം പോലെ അതദ്ദേഹം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News