എമ്പുരാൻ ‘ഖുറേഷി അബ്രഹാമി’ന്റെ പഴയ കാലഘട്ടം; വൻ തയ്യാറെടുപ്പിൽ മോഹൻലാൽ

പൃഥ്വിരാജ് സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം ‘എമ്പുരാൻ’സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച് നടക്കുന്ന ചർച്ചകൾ ആണ് ശ്രദ്ധനേടിയത്.

also read :അസിഡിറ്റിയാണോ പ്രശ്‌നം ? കറിവേപ്പിലകൊണ്ടൊരു പരിഹാരവിദ്യ

മോഹൻലാൽ അവതരിപ്പിക്കുന്ന ‘ഖുറേഷി അബ്രഹാമി’ന്റെ പഴയ കാലഘട്ടം ആണ് എമ്പുരാൻ പറയുക .അതുകൊണ്ടുതന്നെ പഴയ കാലഘട്ടം പറയുമ്പോൾ അതിനുള്ള മാറ്റങ്ങൾ ലാലിന് ആവശ്യമാണെന്നും ഇതിനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ എന്നുമാണ് ആരാധകർ പറയുന്നത്. സമീപകാലത്ത് മോഹൻലാലിന്റേതായി പുറത്തുവന്ന ഫോട്ടോകളാണ് ഈ സംശയ ചർച്ചകൾ ഉണ്ടാക്കിയത്. അതേസമയം, പ്രിക്വൽ + സീക്വൽ മിക്സിഡ് ആണ് ചിത്രമെന്നാണ് മറ്റൊരു വിഭാ​ഗം പറയുന്നത്.

എമ്പുരാന്റെ ഷൂട്ടിം​ഗ് സെപ്റ്റംബർ 30 ആകുമ്പോഴേക്കും നടക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ലൂസിഫറിലേത് പോലെ മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും’.

also read :ദില്ലി എയിംസിൽ തീപിടിത്തം; 6 ഓളം അഗ്നിശമന സേനാ വിഭാഗങ്ങൾ സംഭവ സ്ഥലത്ത് എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News