‘കുഞ്ഞുനാളിൽ ടിവിയിൽ മാത്രം കണ്ട കിരീടം ഇന്ന് തിയേറ്ററിൽ’, കേരളീയത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ

മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മികച്ച ചിത്രമാണ് കിരീടം. ഇറങ്ങി വർഷങ്ങൾ കടന്നു പോയിട്ടും ഇപ്പോഴും വലിയ പ്രേക്ഷക പിന്തുണയാണ് സിനിമയ്ക്കുള്ളത്. മോഹൻലാലിന്റെ ഏറ്റവും മികച്ച ഒരു ചിത്രമായിട്ടാണ് കിരീടത്തെ പലരും വിലയിരുത്തുന്നത്. 1989 ൽ പുറത്തിറങ്ങിയ കിരീടം യുവാക്കളായ നിരവധി മോഹൻലാൽ ആരാധകർക്ക് തിയേറ്ററിൽ നിന്ന് കാണാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചലച്ചിത്ര പ്രദർശനത്തിൽ കിരീടവും ഉൾപ്പെട്ടത് വലിയ സന്തോഷമായിരുന്നു സൃഷ്ടിച്ചത്.

ALSO READ: ശരിക്കും നരബലി നടന്നിരുന്നു, പക്ഷെ അത് നടത്തിയത് ആന്റണിയല്ല, ലിയോ ദാസ്; തെളിവ് നിരത്തി സോഷ്യൽ മീഡിയ

ഇപ്പോഴിതാ കൈരളി തിയേറ്ററിൽ വച്ച് കിരീടം കണ്ട പല യുവാക്കളും കേരളീയത്തിന് കയ്യടിച്ചുകൊണ്ട് സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെക്കുകയാണ്. കിരീടം വീണ്ടും പ്രദര്ശിപ്പിച്ചപ്പോൾ, കുട്ടിക്കാലത്ത് ടിവിയിൽ മാത്രം കണ്ട സിനിമ ബിഗ് സ്‌ക്രീനിൽ കാണാനായതിന്റെ സന്തോഷമാണ് ഉണ്ടായതെന്ന് സോഷ്യൽ മീഡിയയിൽ പലരും പറയുന്നു.

ALSO READ: അമല പോൾ വിവാഹിതയായി, കൊച്ചിയില്‍ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് വരൻ ജ​ഗദ്

അതേസമയം, തങ്ങളുടെ പഴയ ലാലേട്ടനെ കാണാനും തിലകൻ എന്ന അനശ്വര നടന്റെ അഭിനയപ്രകടനം കാണാനും നൂറ് കണക്കിന് പേരാണ് കൈരളി തിയേറ്ററിൽ എത്തിച്ചേർന്നത്. മോഹൻലാലിന്റെ ഇൻട്രോ സീനിനൊക്കെ വൻ കയ്യടിയാണ് ലഭിച്ചത്. അകാലത്തിൽ പൊലിഞ്ഞ തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിന്‍ ഹനീഫ തുടങ്ങിവരെ ഒന്നുകൂടി കാണാൻ സാധിച്ചതിലെ സന്തോഷവും കാണികൾ പ്രകടിപ്പിക്കാൻ മറന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News