‘ചുംബനങ്ങൾ ഓരോന്നായി നീ സമ്മാനം പോൽ വാങ്ങണേ’…; ആദ്യം ലാലേട്ടന്റെ ഉമ്മ, പിന്നെ പരാതി; പരിഹാരവുമായി ഇന്ദ്രൻസ്

മോഹൻലാൽ ഇന്ദ്രൻസിനു ചുംബനം നൽകുന്ന വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ‘അമ്മ’യുടെ കൊച്ചിയിൽ നടന്ന ജനറൽബോഡി യോഗത്തിൽ ആണ് ഈ അപൂർവ സ്നേഹചുംബനം നടന്നത്. മീറ്റിംഗിൽ ചലച്ചിത്ര പുരസ്കാരജേതാക്കൾക്ക് ഒരുക്കിയ ആദരവിൽ ഇന്ദ്രൻസിന് ഉപഹാരം സമ്മാനിച്ചതിനുശേഷം മോഹൻലാൽ ഇന്ദ്രൻസിന് ഉമ്മ നൽകി. തിരികെ ഇന്ദ്രൻസും മോഹൻലാലിന് ഉമ്മ നൽകി.‘‘ഞാൻ എല്ലാവർക്കും ഉമ്മ നൽകും എനിക്ക് ആരും തരാനില്ല’’ എന്ന് മോഹൻലാൽ പറഞ്ഞപ്പോഴായിരുന്നു തിരികെ ഇന്ദ്രൻസും അദ്ദേഹത്തിന് ഉമ്മ നൽകിയത്. വേദിയിൽ നിന്നുള്ള ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ വൈറലാകുകയായിരുന്നു.

ALSO READ: നീറ്റ് ക്രമക്കേട് ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം; വിഷയത്തില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം

അതേസമയം അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിദ്ധിഖ് തെരഞ്ഞെടുക്കപെട്ടിരുന്നു. ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്.ഞായറാഴ്‌ച കലൂർ ഗോകുലം കൺവഷൻ സെന്ററിൽ ചേർന്ന വാർഷിക പൊതുയോഗത്തിന്‌ ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ്‌ സിദ്ദിഖിനെ തെരഞ്ഞെടുത്തത്‌. സിദ്ദിഖിന്‌ 157 വോട്ട്‌ ലഭിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്‌ കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ്‌ മത്സരിച്ചത്‌. ജോയിന്റ്‌ സെക്രട്ടറിയായി ബാബുരാജിനെ തെരഞ്ഞെടുത്തു. 198 വോട്ടാണ്‌ ലഭിച്ചത്‌. അനൂപ്‌ ചന്ദ്രനാണ്‌ എതിരെ മത്സരിച്ചത്‌. പ്രസിഡന്റായി മോഹൻലാലിനെയും ട്രഷററായി ഉണ്ണി മുകുന്ദനെയും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

ALSO READ: സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലായിരുന്നു, ഇഎംഐ അടയ്ക്കാത്തതിനാല്‍ ജിപ്സി എടുത്തുകൊണ്ടുപോയി; കിങ്‌ഖാന്റെ പഴയകാലത്തെ കുറിച്ച്‌ ജൂഹി ചൗള

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here