ഞാൻ മമ്മൂക്കയ്ക്ക് മുത്തം കൊടുക്കണോ? മികച്ച നടനുള്ള അവാർഡിനൊപ്പം മോഹൻലാലിൻ്റെ സ്നേഹചുംബനവും ഇച്ചാക്കയ്ക്ക്; തരംഗമായി വീഡിയോ

മലയാള സിനിമ എന്ന് പറഞ്ഞാൽ തന്നെ അത് മമ്മൂട്ടിയിലും മോഹൻലാലിലും അതിഷ്ടിതമായ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇരുവരും ഒന്നിച്ചുവരുന്ന ഓരോ നിമിഷങ്ങളും ആരാധകർക്ക് ഉത്സവരാവ് പോലെയാണ്. അത്തരത്തിൽ ഒരു നല്ല നിമിഷമായിരുന്നു കഴിഞ്ഞ ദിവസം നടന്ന വനിതാ ഫിലിം അവാർഡ്.

ALSO READ: ‘കർണാടകയിൽ നിന്നും ഒളിച്ചോടിയ നുണയനാണ് രാജീവ് ചന്ദ്രശേഖർ, മോദിയെന്ന വൈറസിനെ അടിയന്തിരമായി നീക്കം ചെയ്യണം’, പ്രകാശ് രാജ്

വനിത അവാർഡ് വേദിയില്‍ മമ്മൂട്ടിക്കു സ്നേഹ ചുംബനം നൽകുന്ന മോഹൻലാലിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. മികച്ച നടനുള്ള അവാർഡ് മോഹൻലാലിൽ നിന്നും മമ്മൂട്ടി സ്വീകരിക്കുന്നതിനിടെയായിരുന്നു സംഭവം. വലിയൊരു കടംവീട്ടലിന്റെ കഥപറഞ്ഞു കൊണ്ടാണ് മോഹൻലാൽ തുടങ്ങിയത്. ‘‘ഞാൻ മമ്മൂക്കയ്ക്ക് മുത്തം കൊടുക്കണോ’’… എന്ന് മോഹൻലാൽ ചോദിക്കുന്നത് വൈറലായ വിഡിയോയിൽ കാണാം. തൊട്ടുപിന്നാലെ സദസിന്റെ ഹർഷാരവങ്ങൾക്കു നടുവിൽ മമ്മൂട്ടിക്ക് മോഹൻലാൽ സ്നേഹ ചുംബനം നൽകി.

ALSO READ: ‘ഭൂമികുലുങ്ങിയാലും മോഹൻലാൽ കുലുങ്ങില്ല’, ഒരിക്കൽ ലൊക്കേഷനിലേക്ക് പാമ്പ് വന്നു, എല്ലാവരും ഓടി പക്ഷെ ചേട്ടൻ മാത്രം ഇരുന്നു; സുചിത്ര

നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളും ആരാധകരും ഏറ്റെടുത്തത്. വർഷങ്ങളായി മലയാളത്തിന്റെ ബിഗ് എംസ് പുലർത്തുന്ന പരസ്പ ബഹുമാനവും സ്നേഹവുമെല്ലാം ഈ വിഡിയോയിൽ ഉണ്ടായിരുന്നു. തന്റെ സുകൃതവും ഭാഗ്യവുമാണ് ഈ നിമിഷമെന്നാണ് അവാർഡ് നൽകിയ ശേഷം മോഹൻലാൽ വേദിയോട് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News