തൊണ്ണൂറുകളിലെ സൗഹൃദത്തിൻ്റെയും ഗൃഹാതുരത്വത്തിൻ്റെയും കഥപറയുന്ന ‘പല്ലൊട്ടി’ താരങ്ങൾക്ക് അഭിനന്ദനവുമായി മലയാളത്തിൻ്റെ മോഹൻലാൽ

തൊണ്ണൂറുകളിലെ സൗഹൃദവും സ്നേഹവും പറഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബാനറിലൊരുങ്ങിയ  ‘പല്ലൊട്ടി 90’s കിഡ്സ്’ താരങ്ങളെ നേരിൽ കണ്ട് അഭിനന്ദിച്ച് മലയാളത്തിൻ്റെ താര രാജാവ് മോഹൻലാൽ. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് എന്നിവരെ ലാലേട്ടൻ ചേർത്തു പിടിച്ച് അഭിനന്ദിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രത്തിനും മികച്ച ബാല താരത്തിനും മികച്ച പിന്നണി ഗായകനും പുരസ്കാരം നേടിയ ചിത്രമാണ് ‘പല്ലൊട്ടി 90’s കിഡ്സ്’. സൗഹൃദത്തിനും ഗൃഹാതുരതയ്ക്കുമൊപ്പം ബാല്യത്തിൻ്റെ നിഷ്കളങ്കതയും തൊണ്ണൂറുകളിലെ ഓർമകളും വേണ്ടുവോളം സമ്മാനിക്കുന്ന ചിത്രം നിറഞ്ഞ സദസ്സിലാണ് ഇപ്പോൾ തീയേറ്ററുകളിൽ ഓടുന്നത്.

ALSO READ: സാഹസികമായി കൊലക്കേസ് പ്രതിയെ പിടികൂടിയതിന് ഒരാഴ്ച മുൻപ് അഭിനന്ദന പ്രവാഹം; പിന്നാലെ, തെലങ്കാന പൊലീസിൻ്റെ വയർലെസുമായി മുങ്ങി പ്രതി

സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിൻ്റെ ബാനറിലൊരുങ്ങുന്ന ചിത്രം സംവിധായകനായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.  നവാഗതനായ ജിതിൻ രാജാണ് സംവിധാനം. സംസ്ഥാന പുരസ്കാരങ്ങൾക്കു പുറമേ ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, ബാഗ്ലൂർ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ എന്നീ കാറ്റഗറികളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർക്കു പുറമെ അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, സുധി കോപ്പ, ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ, അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News