കളക്ഷനില്‍ നേട്ടമില്ലാതെ വാലിബന്‍ കണക്കുകള്‍ പുറത്ത്

മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ‘മലൈകോട്ടൈ വാലിബന്‍’. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക്് ലഭിച്ചത്. മോഹന്‍ലാല്‍ ലിജോ ജോസ് കോമ്പോയില്‍ ഒരുങ്ങുന്ന പടമെന്ന നിലയില്‍ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു സിനിമയ്ക്ക് കിട്ടിയ പ്രതികരണം.

ALSO READ; സംഗീതസംവിധായകന്‍ രാജമാണി വിടവാങ്ങിയിട്ട് 8 വര്‍ഷം

തിയറ്ററില്‍ മാത്രമല്ല ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സിനിമയ്ക്ക് സാധിച്ചില്ല. ആദ്യദിനം പത്ത് കോടിക്ക് മേല്‍ നേടിയ ചിത്രം പിന്നീട് കളക്ഷനില്‍ പിന്നിലാവുകയായിരുന്നു. 20 ദിവസത്തില്‍ മോഹന്‍ലാല്‍ ചിത്രം നേടിയ കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 50 കോടിക്ക് അടുത്ത് ചെലവുവന്ന ചിത്രത്തിന് കേരളത്തില്‍ നിന്നും 14.4 കോടിയാണ്് നേടാന്‍ സാധിച്ചത്.

ALSO READ; മാരുതി ഇനി എയറിലും ; വൈദ്യുത കോപ്റ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി മാരുതി സുസുക്കി

ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യവാരമോ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബറോസ് ആണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. മാര്‍ച്ചില്‍ ചിത്രം തിയറ്ററില്‍ എത്തും. ജോഷിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന റമ്പാനും അണിയറയില്‍ ഒരുങ്ങുകയാണ്. ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News