ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബന്’റിലീസിന് മുന്‍പ് ലഭിച്ച ഹൈപ്പിനൊത്ത് ഉയരാന്‍ സാധിച്ചില്ല.എന്നാല്‍ ബോക്‌സ് ഓഫീസില്‍ പരാജയം നേരിട്ട ചിത്രത്തിന്റെ സിനിമാട്ടോഗ്രഫിക്കും മോഹന്‍ലാലിന്റെ പ്രകടനത്തിനും പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമ ഒടിടി റിലീസിനൊരുങ്ങിയിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഫെബ്രുവരി 23 ന് അതായത് ഇന്നുമുതലാണ് സിനിമ എത്തുന്നത്.
ALSO READ ;‘മഞ്ഞുമ്മല്‍ ബോയ്‌സി’നു പിന്നാലെ ചര്‍ച്ചയായി മോഹന്‍ലാല്‍ ചിത്രം ‘ശിക്കാര്‍’
മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്യുക. ‘കാണപ്പോറത് നിജം’ എന്ന കാപ്ഷനോടുകൂടിയാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സാറ്റാര്‍ റിലീസ് ഡേറ്റ് പുറത്തുവിട്ടത്. വാലിബന്‍ തിയറ്ററുകളിലെത്തിയത് ജനുവരി 25നായിരുന്നു. സമ്മിശ്ര പ്രതികരണമാണ് വാലിബന്‍ തിയറ്ററുകളിലെത്തിയത് നേടിയത്.ഒടിടി റിലീസിനോട് അനുബന്ധിച്ച് ഗംഭീര ട്രെയിലര്‍ ഹോട്സ്റ്റാര്‍ പുറത്തിറക്കിയിട്ടുണ്ട്. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും.
ALSO READ ; പുതിയ വാഹനത്തിന് ഇനി രണ്ടു ദിവസത്തിനകം രജിസ്‌ട്രേഷന്‍; അറിയാം ഈ കാര്യങ്ങള്‍
ഐഎംഡിബിയുടെ റിപ്പോര്‍ട്ട് പ്രകാരം വാലിബന്‍ ആകെ നേടിയത് 29.90കോടിയത്. ചിത്രത്തിന്റെ ബജറ്റ് 65 കോടിയും.ആദ്യദിന കളക്ഷനില്‍ 10 കോടിക്ക് മേല്‍നേടിയ ചിത്രത്തിന് പിന്നീടുള്ള ദിവസങ്ങളില്‍ കളക്ഷനില്‍ പിടിച്ചു നില്‍ക്കാനായില്ല.ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് വാലിബന്റെ നിര്‍മാണം.
ALSO READ ; സന്തോഷ് ട്രോഫി; കേരളം ഇന്ന് ഗോവയെ നേരിടും
പല ദേശങ്ങളില്‍ പോയി മല്ലന്മാരോടു യുദ്ധം ചെയ്ത് അവരെ തറപറ്റിക്കുന്ന മലൈക്കോട്ടൈ വാലിബനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. വാലിബന്റെ ആശാനായി എത്തുന്ന ഹരീഷ് പേരടിയാണ് കയ്യടി നേടുന്ന മറ്റൊരു കഥാപാത്രം. മോഹന്‍ലാലിന്റെ ഗംഭീര ഫൈറ്റ് സീന്‍സും ലുക്കുമാണ് മറ്റൊരു പ്രത്യേകത. മധു നീലകണ്ഠന്റെ ഛായാഗ്രഹണം സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്നു. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെയാണ് മലൈക്കോട്ടൈ വാലിബന്‍ ഒരുക്കിയിരിക്കുന്നത്. പ്രണയവും, വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here