ആ പഴയ മോഹൻലാലിനെ വീണ്ടും കണ്ടു, ട്രെൻഡിങ്ങായി ജീത്തു ജോസഫിന്റെ നേര്; നിമിഷ നേരങ്ങളിൽ മിന്നിമായുന്ന ലാൽ ഭാവങ്ങൾ

വിന്റേജ് മോഹൻലാലിനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ. നേര് എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ട്രെയ്‌ലറാണ് അതിന് കാരണം. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. നിമിഷ നേരങ്ങൾ കൊണ്ട് മുഖത്ത് മിന്നിമറിയുന്ന ഭാവങ്ങൾ കൊണ്ടുവന്നിരുന്ന പഴയ മോഹൻലാൽ തിരിച്ചു വന്നു എന്നാണ് പലരും വിലയിരുത്തുന്നത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ ആയാണ് മോഹന്‍ലാല്‍ നേരിൽ എത്തുന്നത്.

ALSO READ: അശോക് രാജിൻ്റെ കാതിൽ കടുക്കനിട്ട ആ കൂട്ടുകാരൻ ഇനി കേളു മല്ലൻ എങ്ങാൻ ആണോ? സോഷ്യൽ മീഡിയയിൽ ട്രോൾ തരംഗം തീർത്ത് കടുക്കൻ

ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 നാണ് നേര് തിയേറ്ററുകളിൽ എത്തുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത് എന്ന് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ALSO READ: എൻ്റെ അച്ഛനാണ് മലൈക്കോട്ടൈ വാലിബനിലെ മോഹൻലാലിന്റെ കമ്മലുണ്ടാക്കിയത്, അതും കൈകൊണ്ട്; വീഡിയോ പങ്കുവെച്ച് സേതു ശിവാനന്ദൻ

അതേസമയം, ദൃശ്യം 2 ന്‍റെ സെറ്റില്‍ വച്ച് ശാന്തി പല കേസുകളെക്കുറിച്ചും പറയുമായിരുന്നുവെന്നും, പിന്നീട് താൻ പറഞ്ഞ ഒരു സാഹചര്യത്തിൽ നിന്നുണ്ടായ ആശയമാണ് നേരിന് കാരണമായതെന്നും സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു. ഈ സിനിമയിലെ പല കാര്യങ്ങള്‍ നമ്മള്‍ ചുറ്റുവട്ടത്ത് കണ്ടിട്ടുള്ളതാണ്. ഒരു യഥാര്‍ഥ സംഭവം എന്ന് പറയാന്‍ പറ്റില്ല. മറിച്ച് പല ചെറിയ ചെറിയ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമെന്ന് പറയാം. ശാന്തിയോട് ഇത് എഴുതാന്‍ ആവശ്യപ്പെട്ടതും ഞാനാണ്, ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News