നേട്ടങ്ങളിലൂടെ നേര്… ഈ തിരിച്ചുവരവ് റെക്കോർഡുകൾ കീഴടക്കും

തിയേറ്ററിൽ വൻ വിജയമായി മാറുകയാണ് മോഹൻലാലിന്റെ പുതിയ ചിത്രം നേര്. വമ്പൻ തിരിച്ചുവരവാണ് ഇതിൽ മോഹൻലാൽ നടത്തിയിരിക്കുന്നത് ആരാധകർ പറയുന്നത്. മികച്ച കളക്ഷനോടെ ചിത്രം മുന്നേറുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ട്രേഡ് അനലിസ്റ്റുകളായ സൗത്ത്‍വുഡിന്റെ റിപ്പോർട്ടുകൾ പ്രകാരം യുഎഇയിലും വലിയ കളക്ഷനാണ് ‘നേര്’ നേടിയിരിക്കുന്നത്.

ALSO READ: ആറ് വര്‍ഷത്തിനുള്ളില്‍ ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച് രണ്ടു കയ്യും ഒരു കാലുമില്ലാത്ത ജഡ്‌ജി

7.1 കോടിയാണ് യുഎഇയിൽ ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം ലഭിച്ചത് 11.91 കോടിയും. ആഗോളതലത്തിൽ ആകെ 20.9 കോടി രൂപ നേടിയിട്ടുണ്ടെന്നും ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 50 കോടി ക്ലബ്ബിൽ ചിത്രം എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നേര് എന്ന പ്രത്യേകതയും ഇതിനുണ്ട്.

ALSO READ: അടുത്ത വര്‍ഷം മുതൽ സൗദിയില്‍ ശമ്പള വര്‍ധനവെന്ന് റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News