മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് നടൻ തന്റെ അരങ്ങേറ്റം കുറിച്ചത്. ശേഷം മോഹൻലാൽ വസന്തമായിരുന്നു മലയാള സിനിമയിൽ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ സാന്നിധ്യമറിയിച്ച മോഹന്‍ലാല്‍ മികച്ച നടനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നിരവധി തവണ സ്വന്തമാക്കിയിട്ടുണ്ട്. സിനിമയിൽ മാത്രമല്ല നാടകത്തിലും അഭിനയിക്കാൻ നടന് പ്രത്യേകം ഇഷ്ട്ടമാണ്.
കാവാലം നാരായണ പണിക്കര്‍ സംവിധാനം ചെയ്ത കര്‍ണഭാരം എന്ന സംസ്‌കൃതനാടകം മോഹന്‍ലാല്‍ അവതരിപ്പിച്ചത് വലിയ ജനശ്രദ്ധനേടിയിരുന്നു. അടുത്തിടെ നടന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ നാടകത്തിൽ ഡയലോഗ് മറന്നുപോയ കാര്യം വെളിപ്പെടുത്തുണ്ട്.
‘കര്‍ണഭാരം എന്ന നാടകം ദില്ലിയിൽ അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ നാടകത്തിന്റെ ഇടയില്‍ ഡയലോഗ് മറന്നുപോയ അവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ട്. കാവാലം സാറാണ് ആ നാടകം ഒരുക്കിയത്. ആ നടകത്തില്‍ ഇന്ദ്രന്റെ കഥാപാത്രത്തോട് സംസാരിക്കുന്നതിന്റെ ഇടയില്‍ കുറച്ചുനേരം സൈലന്റായി ഇരിക്കുന്ന ഒരു ഭാഗമുണ്ട്. അതിന് ശേഷം പറയേണ്ടത് എന്താണെന്ന് അറിയാതെ ഞാന്‍ ബ്ലാക്ക് ഔട്ടായി നിന്നുപോയി.
Also read:‘അയ്യപ്പനും കോശിയും സിനിമയിലെ ആ ഭാഗം എന്റെ കഥയാണ്’: വെളിപ്പെടുത്തലുമായി നടൻ ഷാജു ശ്രീധർ
സംസ്‌കൃതനാടകമാണ്, അത് കാണാന്‍ വിശിഷ്ടരായ ഒരുപാട് ആളുകള്‍ വന്നിട്ടുണ്ട്. സംസ്‌കൃതമായതുകൊണ്ട് ഇംഗ്ലീഷോ തമിഴോ സംസാരിക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. എന്തോ, ദൈവഭാഗ്യം നല്ലവണ്ണം ഉള്ളതുകൊണ്ട് അത് എങ്ങനെയോ പൂര്‍ത്തിയാക്കി. പിന്നീട് അതേ വേദിയില്‍ ഒരിക്കല്‍ കൂടി ആ നാടകം കളിക്കാന്‍ പറ്റി. എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ല അതൊന്നും,’ മോഹന്‍ലാലിന്റെ വാക്കുകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here