നടൻ മോഹൻരാജിനെ വൈകാരികമായി അനുസ്മരിച്ച് മോഹൻലാൽ

അന്തരിച്ച നടൻ മോഹൻരാജിനെ വൈകാരികമായി അനുസ്മരിച്ച് മോഹൻലാൽ. സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്ന മോഹൻരാജിൻ്റെ ഗാംഭീര്യം ഇന്നലത്തെപ്പോലെ ഓർക്കുന്നെന്ന് മോഹൻലാൽ തൻ്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.

ALSO READ: അഭ്രപാളികളിൽ മോഹൻരാജിൻ്റെ തലവര മാറ്റിയെഴുതിയ കീരിക്കാടൻ ജോസ്.!

മോഹൻലാലിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

കഥാപാത്രത്തിൻ്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് . കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹൻരാജ് നമ്മെ വിട്ടുപിരിഞ്ഞു.

ALSO READ: ‘നഷ്ടമായത് കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ അവസരം ലഭിച്ച അപൂര്‍വ്വം നടന്മാരില്‍ ഒരാളെ’; മോഹന്‍രാജിനെ അനുസ്മരിച്ച് മന്ത്രി സജി ചെറിയാന്‍

സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിൻ്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News