‘ഹരം’ കൊള്ളിക്കാൻ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും, ചിത്രത്തിൽ എം ജി ശ്രീകുമാറിന്റെ പങ്കെന്ത്?

പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്നുവെന്ന വാർത്തകൾ സ്ഥിരീകരിച്ച് ഗായകൻ എം ജി ശ്രീകുമാറിന്റെ ഫേസ്ബുക് പോസ്റ്റ്. തൻ്റെ വരാനിരിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ ഹിറ്റ് കോംബോ ഒന്നിക്കുന്നുവെന്നാണ് എം ജി ശ്രീകുമാർ അറിയിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ തൻ്റെ പങ്കെന്താണ് എന്ന് എം ജി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിര്മാതാവാണോ, അതോ സംഗീത സംവിധായകനാണോ എം ജി ഈ ചിത്രത്തിൽ എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചോദിക്കുന്നത്.

ALSO READ: ആത്മഹത്യ ചെയ്‌തത്‌ സിൽക്കോ അതോ വിജയലക്ഷ്മിയോ? വെള്ളിത്തിരയിലെ സൗന്ദര്യ റാണിയുടെ കഥ

പൂച്ചക്കൊരു മൂക്കൂത്തി എന്ന ചിത്രം മുതൽ തുടങ്ങിയതാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട്. ധാരാളം ഹിറ്റ് സിനിമകളാണ് ഇരുവരും ഒന്നിച്ചപ്പോൾ സംഭവിച്ചത്. എന്നാൽ അവസാനമായി പുറത്തിറങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം വാണിജ്യപരമായി ലാഭമായിരുന്നെങ്കിലും വിമര്ശങ്ങള്ക്ക് വിധേയമായിരുന്നു.

ALSO READ: പകരക്കാരനില്ലാത്ത പ്രതിഭ, നിലപാടുകളിലെ നേര്: ഓർമ്മകളിൽ മലയാളത്തിൻ്റെ തിലകൻ

‘ഹരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് അടുത്ത വർഷം ആരംഭിക്കുമെന്ന് എംജി ശ്രീകുമാര്‍ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രിയദർശനും മോഹൻലാലിനും ഒപ്പമുള്ള കാരിക്കേച്ചറുമായാണ് പുതിയ സിനിമ വിശേഷം അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഈ വാർത്തയ്ക്ക് പിറകെ ഇരുവർക്കും ആശംസകളുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News