മോഹന്‍ലാല്‍ വയനാട്ടിലെ ആര്‍മി ക്യാമ്പിലെത്തി; ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നു

നടന്‍ മോഹന്‍ലാല്‍ വയനാട്ടിലെ ദുരന്തഭൂമിയിലെത്തി. ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പിലാണ് മോഹന്‍ലാല്‍ എത്തിയത്. മുണ്ടക്കൈ, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ അദ്ദേഹം സന്ദര്‍ശിക്കും. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലാണ് മോഹന്‍ലാല്‍. കോഴിക്കോട് നിന്ന് റോഡ് മാര്‍ഗമാണ് അദ്ദേഹം വയനാട്ടിലെത്തിയത്.

ALSO READ:ചേര്‍ത്തുപിടിക്കാം വയനാടിനെ; സിഎംഡിആര്‍എഫിലേക്ക് ഫണ്ട് സമാഹരിക്കാന്‍ ആഹ്വാനവുമായി ലോക കേരളസഭ യുകെ അയര്‍ലന്‍ഡ്

ക്യാമ്പുകളില്‍ കഴിയുന്നവരെയും മോഹന്‍ലാല്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു. 2018ലെ പ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു.

ALSO READ:വയനാടിന് കൈത്താങ്ങ്; ആലപ്പുഴ കളക്‌ട്രേറ്റില്‍ നിന്ന് ദുരിതബാധിതര്‍ക്കായുള്ള ആദ്യ ട്രക്ക് അയച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News