‘ദില്ലി ഗണേഷ് സര്‍ മികച്ച അഭിനയപാടവം കാഴ്ചവെച്ച അതുല്യ പ്രതിഭ’; അനുസ്മരിച്ച് മോഹന്‍ലാല്‍

mohanlal-dilli-ganesh

തെന്നിന്ത്യന്‍ സിനിമകളില്‍ മികച്ച അഭിനയപാടവം കാഴ്ചവെച്ച അതുല്യ പ്രതിഭയായിരുന്നു പ്രിയപ്പെട്ട ദില്ലി ഗണേഷ് സര്‍ എന്ന് അനുസ്മരിച്ച് മോഹൻലാൽ. പതിറ്റാണ്ടുകളായി വിവിധ ഭാഷകളില്‍ വ്യത്യസ്തങ്ങളായ എത്രയോ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ദില്ലി ഗണേഷ് അന്തരിച്ചു

ദേവാസുരം, കാലാപാനി, കീര്‍ത്തിചക്ര, ഇരുവര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികളെന്നും മോഹൻലാൽ കുറിച്ചു.

ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ശനി രാത്രി 11.30ഓടെയാണ് ദില്ലി ഗണേഷ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള സിനിമകളിൽ അദ്ദേഹം മികച്ച കഥാപാത്രങ്ങൾ ചെയ്തു. തെലുങ്ക് സിനിമകളിലും അഭിനയിച്ചു. അവ്വൈ ഷണ്മുഖി, നായകന്‍, സത്യാ, മൈക്കല്‍ മദന കാമ രാജന്‍, സാമി, അയന്‍ തുടങ്ങി നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

News Summary- Actor Mohanlal recalls that beloved Delhi Ganesh sir was a unique talent who showed excellent acting skills in South Indian films.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News