മോഹന്‍ലാല്‍ ഉള്‍പ്പടെ രാജിവച്ചു; A.M.M.Aയില്‍ പൊട്ടിത്തെറി

amma_resignation

കൊച്ചി: താരസംഘടനയായ അമ്മയിൽ പ്രതിസന്ധി രൂക്ഷമാക്കി പ്രസിഡന്‍റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ രാജിവെച്ചു. ഇന്ന് ഓൺലൈനായി ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിനിടെയാണ് കൂട്ടരാജി പ്രഖ്യാപനം. അമ്മ ഭരണസമിതി പിരിച്ചുവിട്ട് താൽക്കാലിക ഭരണസമിതി ചുമതല അഡ്ഹോക്ക് കമ്മിറ്റിയ്ക്ക് നൽകി. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 17 അംഗങ്ങളാണ് ഇന്ന് രാജിവെച്ചത്. രണ്ടു മാസത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്താനാണ് ഇന്നു ചേർന്ന യോഗത്തിൽ ധാരണയായത്. വിമർശിച്ചതിനും തിരുത്തിയതിനും നന്ദിയെന്ന് മോഹൻലാൽ യോഗത്തിൽ അറിയിച്ചു.

അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം ഉയരുകയും തുടർന്ന് രാജിവെക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അമ്മയിലെ പ്രതിസന്ധി രൂക്ഷമായത്. അമ്മയിലെ അംഗങ്ങൾ തന്നെ നേതൃത്വത്തിനെതിരെ രംഗത്തുവരികയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ അമ്മ സംഘടനയിലെ പ്രമുഖർക്കെതിരെ ലൈംഗിക ആരോപണം ഉയർന്നിരുന്നു. ഇതോടെ അമ്മയിൽ സമാനതകളില്ലാത്ത പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.

Also Read- ചോദ്യങ്ങളോട് പ്രകോപിതനായി; മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത് സുരേഷ് ഗോപി

സിദ്ദിഖിന്‍റെ രാജിയെ തുടർന്ന് ചൊവ്വാഴ്ച അമ്മ എക്സിക്യൂട്ടീവ് യോഗം ചേരുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രസിഡന്‍റായിരുന്ന മോഹൻലാലിന്‍റെ അസൌകര്യത്തെ തുടർന്ന് ഇന്നത്തെ യോഗം ഓൺലൈനായി ചേരുകയായിരുന്നു.

പ്രസിഡന്‍റായി മോഹൻലാലും ജനറൽ സെക്രട്ടറിയായ സിദ്ദിഖും വൈസ് പ്രസിഡന്‍റുമാരായി ജഗദീഷ്, ജയൻ ചേർത്തല, ജോയിന്‍റ് സെക്രട്ടറിയായി ബാബുരാജും ട്രഷററായി ഉണ്ണിമുകുന്ദനുമായിരുന്നു ഇക്കഴിഞ്ഞ ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ അമ്മ ഭാരവാഹികളായി ചുമതലയേറ്റത്. ഇവർക്ക് പുറമെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹൻ, ടൊവിനോ തോമസ്, സരയു മോഹൻ, അൻസീബ എന്നിവരും അംഗങ്ങളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News