ഉള്ളില്‍ ഒരു കുട്ടിയുടെ മനസ് സൂക്ഷിക്കുന്ന എല്ലാവര്‍ക്കും ബറോസ് ഇഷ്ടമാകുമെന്ന് മോഹന്‍ലാല്‍. ചിത്രം പ്രശംസിക്കപ്പെടുന്നതിലുള്ള സന്തോഷം മാധ്യമങ്ങളോട് പങ്കുവെയ്ക്കുകയായിരുന്നു മോഹൻലാൽ. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തിലുള്ള ചിത്രമാണ് ബറോസ് എങ്കിലും ഇത് കുട്ടികള്‍ക്ക് മാത്രമുള്ളതല്ല ഇപ്പോഴും രു കുട്ടിയുടെ മനസ് സൂക്ഷിക്കുന്ന എല്ലാവര്‍ക്കും ബറോസ് ഇഷ്ടമാകുമെന്നുമാണ് മോഹൻലാൽ പറഞ്ഞത്. തന്നെ സംബന്ധിച്ച് ഇതൊരു നിയോഗമാണ്, ഒരു ഭാഗ്യവുമാണ് എന്നാണ് താരം പറഞ്ഞത്. 1650 ദിവസങ്ങള്‍ നീണ്ട ഷൂട്ടിംഗ് ആയിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. ബറോസിലൂടെ എനിക്കാണ് മോക്ഷം കിട്ടയതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. നൂതന സംവിധാനങ്ങളോടെയാണ് ചിത്രം പുറത്തിറക്കിയതെന്നും എല്ലാവരും ചിത്രം ഈ മനസോടെ ആസ്വദിക്കണമെന്നും താരം വ്യക്തമാക്കി.
also read: ‘മലയാളത്തിന്റെ നിധി’; ക്ലാസ്സിക്ക് നടൻ മാത്രമല്ല, ക്ലാസ്സിക്ക് സംവിധായകൻ കൂടിയാണ്
മോഹന്‍ലാല്‍ സംവിധായകനായി എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. ക്രിസ്മസ് ദിനത്തിലാണ് ചിത്രം പുറത്തിറങ്ങിയത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം എന്ന പ്രത്യേകത കൂടി ബറോസിനുണ്ട്. പൂർണമായും ത്രീഡിയിൽ ചിത്രീകരിച്ച സിനിമയ്ക്ക് ആദ്യ ദിവസം നല്ല പ്രതികരണമാണ് ലഭിച്ചത്.ഹോളിവുഡ് സ്റ്റെെലിലുള്ള വിഷ്വൽ എഫക്ടുകൾ പ്രേക്ഷകരെ ആകർഷിച്ചു. പൂർണമായും ത്രീഡിയിൽ ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകതയും ഈ മോഹൻലാൽ ചിത്രത്തിനുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here