ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ കുറ്റം മുഴുവൻ നടന്റെ തോളിലാണെന്ന് മോഹൻലാൽ. നടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുന്നത് തനിക്ക് വലിയ വെല്ലുവിളി തന്നെയാണ്. വലിയ പ്രതീക്ഷയോടെയാണ് താൻ ‘മലൈക്കോട്ടൈ വാലിബൻ’ ചെയ്തത്. സിനിമ വളരെ മികച്ചതാണ്, പക്ഷെ തിയേറ്ററുകളിൽ സിനിമ വിജയിച്ചില്ല എന്നുമാണ് നടൻ പറഞ്ഞത് . അത് തനിക്കും തന്റെ ആരാധകർക്കും കുടുംബത്തിനുമെല്ലാം വിഷമമുണ്ടാക്കിയിരുന്നു എന്നും മോഹൻലാൽ പറഞ്ഞു. സിനിമകൾ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധയോടെയാണ്. ഇവിടെ ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ കുറ്റം മുഴുവൻ നടന്റെ തോളിലാണ്എന്നാണ് മോഹൻലാൽ പറഞ്ഞത്.
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ചിത്രമാണ് 2024 ജനുവരി യിൽ റിലീസ് ചെയ്‌ത ‘മലൈക്കോട്ടൈ വാലിബന്‍’. പ്രതീക്ഷിച്ച വിജയം സിനിമയ്ക്ക് നേടാനായില്ല. തിയേറ്ററുകളില്‍ എത്തിയതോടെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ചിത്രം ഏറ്റുവാങ്ങിയത്.
also read: ഓസ്കാർ അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതത്തിലെ പാട്ടുകൾ പുറത്ത്
അതേസമയം ഇനി മോഹൻലാലിന്റേതായി പുറത്തിറങ്ങാനുള്ളത് മോഹന്‍ലാല്‍ സംവിധായകനാകുന്ന ‘ബറോസ്’ ആണ്. ചിത്രം ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു മോഹൻലാൽ ചിത്രം തരുൺ മൂർത്തിയുടെ ‘തുടരും’ ആണ്.മാത്രവുമല്ല ‘എമ്പുരാനീളും വലിയ പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here