എക്സൈറ്റ്മെന്റ് ഉണ്ടാക്കുന്നതായി തോന്നിയ കഥയാണ് മലൈക്കോട്ടൈ വാലിബൻ, നിങ്ങളുടെ മുന്നിലേക്ക് തരികയാണ്; മോഹൻലാൽ

ഏറെ ആകാംഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’ ഇപ്പോഴിതാ ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ മോഹൻലാൽ പറഞ്ഞ കാര്യമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.രസകരമായ സിനിമ വരുന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണെന്നും ആ ഭാഗ്യമായിട്ടാണ് ഈ സിനിമയെ താൻ കാണുന്നതെന്നും മോഹൻലാൽ പറഞ്ഞു.

ഒരു കഥ വന്നു പറഞ്ഞാൽ നമുക്ക് ഇഷ്ടമായില്ലെങ്കിൽ അതിൽ ദേഷ്യം വന്നിട്ട് കാര്യമില്ല. നമുക്ക് കൂടി ഇഷ്ടപ്പെട്ടാൽ മാത്രമേ ആ സിനിമ ചെയ്യാൻ പറ്റൂ. ചിലപ്പോൾ നമ്മുടെ തെരഞ്ഞെടുപ്പ് തെറ്റായെന്നും വരാം. പക്ഷേ ചില കഥകൾ കേൾക്കുമ്പോൾ നമുക്ക് എക്സൈറ്റ്മെന്റ് ഉണ്ടാകും. അത്തരത്തിൽ തോന്നിയ കഥയാണ് മലൈക്കോട്ടൈ വാലിബൻ എന്നും മോഹൻലാൽ പറഞ്ഞു . പുതിയ രീതിയിൽ സിനിമയെ സമീപിച്ച ഒരാളാണ് ലിജോ. അതിലേക്ക് നമ്മളും ബ്ലെൻഡ് ആയി എന്നും താരം പറഞ്ഞു.

ALSO READ: ജീവിതത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച കോമ്പോ മത്തി ഫ്രൈയും മോരുകറിയും കെഎഫ് ബിയറും; ഒറ്റമുറിയിലെ മധുരസ്മരണകൾ പങ്കുവെച്ച് ഷെഫ് പിള്ള
അഭിനേതാവ് എന്ന നിലയിൽ നമുക്ക് ചോയ്‌സ് ഇല്ല, വരുന്നത് ചെയ്യണം. അതിൽ രസകരമായ സിനിമ വരുന്നത് നടനെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. ആ ഒരു ഭാഗ്യമായിട്ടാണ് ഞാൻ ഈ സിനിമയെ കാണുന്നത്. മലൈക്കോട്ടൈ വാലിബൻ പോസ്റ്ററിൽ കാണുന്നതുപോലെ ചിലപ്പോൾ ഒരു യോദ്ധാവായിരിക്കാം. എല്ലാ സിനിമകളെയും പോലെ മാനുഷിക വികാരങ്ങളുള്ള സിനിമ തന്നെയാണ് ഇതും. അത് എങ്ങനെയാണ് പ്രസന്റ് ചെയ്തിരിക്കുന്നത് എന്നതാണ് സർപ്രൈസ് എന്നും താരം വ്യക്തമാക്കി.

ലിജോയുടെ എല്ലാ സിനിമകളിലും ക്ളൈമാക്സ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് പോലെ ആയിരിക്കില്ല. ഈ ചിത്രത്തിലും അതുപോലെ ഒരു സർപ്രൈസ് ഉണ്ടായേക്കാം. അത് നമുക്ക് ഇപ്പോൾ പറയാൻ പറ്റില്ല. ഇവിടെ ഇരിക്കുന്ന ഓരോരുത്തരും സിനിമ കാണുന്നത് ഓരോ വിധത്തിലാണ്. അത് കാണുന്നവർ ആണ് അഭിപ്രായം പറയേണ്ടത് എന്നും താരം വ്യക്തമാക്കി .

ALSO READ: ‘ഇവിടെ വിഷയം ചിത്രയും സൂരജും അല്ല, അവകാശം മനസ്സിലാവാത്ത കുറേ ഫാൻസുകാരാണ്’; സൂരജിന് പിന്തുണയുമായി ‘ബല്ലാത്ത പഹയൻ’

ഞങ്ങൾ ഒരുവർഷത്തോളം പണിയെടുത്ത് ഒരു സിനിമ നിങ്ങൾക്ക് തരികയാണ്. ഞങ്ങളുടെ പ്രതീക്ഷയിൽ ഈ സിനിമ നല്ലതാണ്. അത് ആയിരം പേരിൽ 800 പേർക്കും ഇഷ്ടപ്പെട്ടാൽ നല്ല കാര്യം. അങ്ങനെ എല്ലാവർക്കും ഇഷ്ടമാകട്ടെ എന്ന പ്രാർഥനയോടെ ഞങ്ങൾ ഈ സിനിമ നിങ്ങളുടെ മുന്നിലേക്ക് തരികയാണ് എന്നും മോഹൻലാൽ പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News