അതിലൊരു മാജിക്ക് ഉണ്ട്; ജയകൃഷ്ണന്‍ ആണ് ആ വിജയത്തിന് കാരണം

തൂവാനത്തുമ്പികള്‍ അഞ്ഞൂറില്‍ കൂടുതല്‍ തവണ കണ്ടിട്ടുള്ള ആളുകളെ തനിക്ക് അറിയാമെന്ന് മോഹൻലാൽ. തൂവാനത്തുമ്പികളിൽ ഒരു മാജിക്ക് ഉണ്ടെന്നും താരം പറഞ്ഞു. ഈ സിനിമ ഒരു കള്‍ട്ടാണെന്നും ഒരു അഭിനേതാവിന്റെ ജീവിതത്തില്‍ ഇത്തരം സിനിമ ഒരു പക്ഷെ ഒരിക്കല്‍ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും മോഹൻലാൽ പറഞ്ഞു.

ഇന്നും തൂവാനത്തുമ്പികളെ കുറിച്ച് ആളുകള്‍ പറയുന്നുണ്ടെങ്കില്‍ അത് ആ കഥാപാത്രം കാരണമാണെന്നും അല്ലാതെ മോഹന്‍ലാല്‍ കാരണമല്ലെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. നിരവധി തവണ ആ സിനിമ കാണാൻ തോന്നുന്ന ഒരു മാജിക്ക് ആ സിനിമക്കുണ്ട്. ഒരു അഭിനേതാവിന്റെ ജീവിതത്തില്‍ ഇത്തരം സിനിമ ഒരുപക്ഷെ ഒരിക്കല്‍ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും മോഹൻലാൽ വ്യക്തമാക്കി. മോഹന്‍ലാല്‍ കാരണമല്ല, ജയകൃഷ്ണന്‍ ആണ് ആ സിനിമയുടെ വിജയത്തിന് കാരണം എന്നും താരം പറഞ്ഞു, അത്രയും പവര്‍ഫുള്ളായ ഒരു സ്‌ക്രിപ്റ്റാണ് ആ സിനിമയുടേത് എന്നും മോഹന്‍ലാല്‍ പറഞ്ഞു .

also read: ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ കുറ്റം മുഴുവൻ നടന്റെ തോളിലാണ്: മോഹൻലാൽ

അതേസമയം തൂവാനത്തുമ്പികൾ റിലീസ് ചെയ്ത സമയത്ത് പരാജയം ആയിരുന്നു. പിന്നീട് ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയം നെഞ്ചേറ്റുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News