‘ആ കുറിപ്പ് വായിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നി, പിന്നീട് ഇതുവരെ ആ ദിവസം മറന്നിട്ടില്ല’: മോഹന്‍ലാല്‍

mohanlal

താന്‍ മറന്നുപോയ ഒരു വിവാഹ വാർഷികത്തെ കുറിച്ച് സൂപ്പർസ്റ്റാർ മോഹന്‍ലാല്‍ പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച വീഡിയോ മോഹൻലാലിൻറെ ഫാന്‍സ് പേജുകളിൽ ഇപ്പോൾ വൈറൽ .

ഒരു ദിവസം താൻ ദുബായിലേക്ക് പോകുകയാണ്. കാറില്‍ തന്നെ എയര്‍പോര്‍ട്ടില്‍ വിട്ടതിന് ശേഷം ഭാര്യ സുചിത്ര തിരിച്ചുപോയി. താൻ അകത്ത് കയറി ലോഞ്ചില്‍ ഇരിക്കുമ്പോള്‍ സുചിത്ര കോൾ വിളിച്ചു ‘ഞാന്‍ നിങ്ങളുടെ ബാഗില്‍ ഒരു സാധനം വച്ചിട്ടുണ്ട്. അതെടുത്ത് നോക്കു’ എന്നായിരുന്നു സുചിത്ര പറഞ്ഞത് , എന്താണ് എന്ന് ചോദിച്ചപ്പോള്‍, നോക്കൂ എന്ന് പറഞ്ഞ് കോള്‍ കട്ട് ചെയ്തു.

ALSO READ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും ഭീഷണി, 5 കോടി രൂപ ആവശ്യം; സന്ദേശം മുംബൈ ട്രാഫിക് പൊലീസിന്

ശേഷം കൈയ്യിലുണ്ടായിരുന്ന ബാഗ് താൻ തുറന്ന് നോക്കിയപ്പോൾ അതിലുണ്ടായിരുന്ന ഗിഫ്റ്റിൽ ഒരു റിങും കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഈ ദിവസമെങ്കിലും മറക്കാതിരിക്കു, ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ്’ എന്നായിരുന്നു കുറിപ്പിൽ. ഇതു കണ്ടപ്പോൾ തനിക്ക് വല്ലാത്ത സങ്കടം തോന്നി എന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത ആളായിരുന്നോ എന്നോര്‍ത്ത് വിഷമം തോന്നി എന്നും മോഹൻലാൽ പറഞ്ഞു. ഇത്തരം ചെറിയ ചെറിയ കാര്യങ്ങളാണല്ലോ നമ്മുടെ വലിയ സന്തോഷം. അതിന് ശേഷം ഇതുവരെ വെഡിങ് ആനിവേഴ്സറി ദിവസം മറന്നിട്ടില്ല’ എന്നും മോഹന്‍ലാല്‍ പറഞ്ഞു. അത് താൻ മനസ്സിലാക്കേണ്ടതാണ് ഇതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഭാര്യ സ്‌കോര്‍ ചെയ്‌തോ എന്ന ചോദ്യത്തിന് അവരെപ്പോഴും അങ്ങനെ വേണം എന്നായിരുന്നു താരത്തിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News