വിജയകരമായ 50 ദിവസം; നേരിന്റെ വിജയത്തിന് നന്ദിയറിച്ച് മോഹൻലാൽ

മോഹൻലാൽ ചിത്രം ‘നേരിന് ‘ തിയേറ്ററുകളിലും ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ‘നേര്’ അൻപത് ദിവസങ്ങൾ പൂർത്തിയാക്കിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. ‘വിജയകരമായ 50 ദിവസം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമായി നേരിന് ലഭിച്ച സ്വീകരണത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്’, എന്നാണ് മോഹൻലാൽ സോഷ്യൽമീഡിയ പേജിൽ കുറിച്ചത്.

ALSO READ:പാലക്കാട്‌ ഡിവിഷനിൽ അറ്റകുറ്റപ്പണി; ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ

അൻപത് ദിവസങ്ങൾ പൂർത്തിയാക്കിയ നേരിന്റെ പുതിയ പോസ്റ്ററും അണിയറക്കാർ റിലീസ് ചെയ്തിട്ടുണ്ട്. ‘നേരിനെ നെഞ്ചിലേറ്റിയ ജനമനസുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി’, എന്നാണ് പോസ്റ്ററിലെ വാക്കുകൾ.

2023 ഡിസംബർ 21നാണ് മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ നേര് തിയേറ്ററിൽ എത്തിയത്. അനശ്വര രാജൻ, പ്രിയാമണി, ജ​ഗദീഷ്, സിദ്ദിഖ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം 100 കോടി ബിസിനസ് നേടിയെന്ന് നേരത്തെ നിർമാതാക്കൾ അറിയിച്ചിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം.വിഷ്ണു ശ്യാം ആണ് സംഗീതം ഒരുക്കിയത്.

ALSO READ:യുഎൽസിസിയുടെ നൂറാം വാർഷികാഘോഷം: മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News