‘എവർഗ്രീൻ കോംബോ ഈസ് ബാക്ക്’, മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന് പേരിട്ടു; ഇത് കലക്കുമെന്ന് ആരാധകർ

മലയാളത്തിലെ എവർഗ്രീൻ കോംബോ ആയ മോഹൻലാലും സത്യൻ അന്തിക്കാടും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. ‘ഹൃദയപൂർവം’ എന്നാണ് സിനിമയുടെ പേര്. നവാഗതനായ സോനു ടി പിയാണ് ഹൃദയപൂർവത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുക. കൊച്ചിയും പൂനെയുമായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷൻ എന്നാണ് സൂചന. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂർവം നിർമിക്കുന്നത്.

ALSO READ: ‘എൻ ഉടൽ അണ്ണന്ക്ക്, എൻ ഉയിർ അണ്ണന്ക്ക്’, മെസിയെ നിധി പോലെ കാക്കുന്ന ആ ഭൂതം; അയാളുടെ പേര് യാസിന്‍ ഷ്യൂക്കോ എന്നാണ്: വീഡിയോ

ആരായിരിക്കും ഈ ചിത്രത്തിൽ നായികയായി വരിക എന്നാണ് ഇപ്പോൾ മോഹൻലാൽ ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങൾ ഇതുവരേക്കും പുറത്തുവന്നിട്ടില്ല. ഹൃദയപൂർവം ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്തും സംഗീത സംവിധാനം ജസ്റ്റിൻ പ്രഭാകരനുമാണ് നിവഹിക്കുന്നത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലിനൊപ്പം സത്യൻ അന്തിക്കാട് ഒരു സിനിമ ചെയ്യുന്നത്.

ALSO READ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ അമ്പലപ്പുഴയിൽ? ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്;സമീപത്തെ ലോഡ്‌ജിൽ പൊലീസിന്റെ പരിശോധന

അതേസമയം, കഴിഞ്ഞ ദിവസം സത്യൻ അന്തിക്കാടിന്റെ മക്കളും സംവിധായകരുമായ അഖിൽ സത്യനും അനൂപ് സത്യനും മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്നതായുള്ള വിവരം പങ്കുവെച്ചിരുന്നു. ‘ഒരു സൂപ്പർ ഫൺ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ഓൺ ദി വേ’ എന്ന കുറിപ്പോടെ സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് സോഷ്യൽ മീഡിയ സ്റ്റോറിയിലൂടെയാണ് ഇരുവരും അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News