‘ഈ സിനിമയ്ക്കൊരു ഭാ​ഗ്യമുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്, ആർക്കോ ആരോടോ എന്തോ പറയാനുണ്ട്’: ദേവദൂതൻ 4k ട്രെയ്‌ലര്‍ ലോഞ്ചിനിടെ മോഹൻലാൽ

24 വര്‍ഷങ്ങള്‍ക്കുശേഷം മോഹൻലാൽ ചിത്രം ‘ദേവദൂതന്‍’ റീ റിലീസിന് ഒരുങ്ങുകയാണ്. ഏറെ പ്രതീക്ഷകളോടെയാണ് ആരാധകർ ഈ സിനിമയെ കാത്തിരിക്കുന്നത്. അത്യപൂർവ്വമായി സംഭവിക്കുന്ന കാര്യമാണിതെന്ന് സിനിമയുടെ 4k ട്രെയ്‌ലര്‍ ലോഞ്ചിനിടെ മോഹൻലാൽ പറഞ്ഞു. സിബി മലയിൽ, രഘുനാഥ്‌ പാലേരി എന്നിവർ അടക്കം അണിനിരന്ന സദസിൽ വെച്ചാണ് ചിത്രത്തെ കുറിച്ച് മോഹൻലാൽ സംസാരിച്ചത്.

ALSO READ: ‘പോൺ താരം ജെസ്സി ജെയ്നിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്’, മരണകാരണം വിഷാംശം; മൃതദേഹം ജീർണിച്ച അവസ്ഥയിൽ

‘ഫിലിമിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമയാണിത്. 24 വർഷം കഴിയുമ്പോൾ ഈ സിനിമ നഷ്ടപ്പെട്ടുപോകാനുള്ള സാധ്യതയുണ്ട്. അന്നുണ്ടായിരുന്ന ലാബുകളിൽ പലതും ഇന്നില്ല.‌ എന്നാൽ ഇതിന്റെ പ്രിന്റ് ഇപ്പോഴുമുണ്ട് എന്നതിൽ നിന്നുതന്നെ ഈ സിനിമയ്ക്കൊരു ഭാ​ഗ്യമുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആർക്കോ ആരോടോ എന്തോ പറയാനുണ്ടെന്നാണ് സിനിമയിൽ പറയുന്നത്. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, നിങ്ങളോട് ഞങ്ങള്‍ക്ക് എന്തോ പറയാനുണ്ട്‌’, മോഹൻലാൽ പറഞ്ഞു.

ALSO READ: ‘എവർഗ്രീൻ കോംബോ ഈസ് ബാക്ക്’, മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന് പേരിട്ടു; ഇത് കലക്കുമെന്ന് ആരാധകർ

അതേസമയം, ചിത്രം ജൂലൈ 26 ന് തീയേറ്ററുകളിൽ റീ റിലീസ് ചെയ്യും. 4കെ ദൃശ്യ മികവോടെ ഇറങ്ങിയ സിനിമയുടെ ട്രെയ്‌ലർ യൂട്യൂബ് വഴി ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News