ട്രെൻഡിങ്ങിൽ മമ്മൂക്കയെ പിന്തുടരുന്ന ലാലേട്ടൻ? വാലിബന്റെ പോസ്റ്ററിന് മുൻപിൽ നിന്ന് ഫോട്ടോ, ‘വരാർ’ എന്ന് ക്യാപ്‌ഷൻ

മലയാളത്തിന്റെ ട്രെൻഡ് സെറ്ററാണ് മമ്മൂട്ടി. ഇടുന്ന ഡ്രസ് മുതൽക്ക് കൂളിംഗ് ഗ്ലാസ് വരേക്ക് പുത്തൻ മോഡലുകളാണ് മമ്മൂട്ടി ഉപയോഗിക്കാറുള്ളത്. കുറച്ചു കാലങ്ങളായി മോഹൻലാലും അതേ പാതയിൽ ആണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ജയിലർ സിനിമയിലെ ലുക്ക് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് മമ്മൂക്കയെ പിന്തുടരുകയാണ് ലാലേട്ടൻ എന്ന് പലരും വിലയിരുത്തുന്നത്.

ALSO READ: നിത്യാനന്ദയ്ക്ക് അയോധ്യയിലേക്ക് ക്ഷണം, പങ്കെടുക്കുമെന്ന് അറിയിപ്പ്; എക്‌സിലൂടെ ഷെഡ്യൂളും പങ്കിട്ടു

സോഷ്യൽ മീഡിയയിൽ മലൈക്കോട്ടൈ വാലിബന്റെ പ്രമോഷനിടെ എടുത്ത ഒരു ചിത്രം മോഹൻലാൽ പങ്കുവെച്ചതോടെ സോഷ്യൽ മീഡിയ ഈ ട്രെൻഡ് ഉറപ്പിച്ചിരിക്കുകയാണ്. കളർഫുൾ ആയ ചെക് ഷർട്ടാണ് മോഹൻലാൽ ഈ ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. ചിത്രം നിമിഷങ്ങൾക്കകം തന്നെ വൈറലായിരിക്കുകയാണ്. ‘വരാർ’ എന്ന ക്യാപ്‌ഷൻ ആണ് മോഹൻലാൽ ചിത്രത്തിന് നൽകിയിരിക്കുന്നത്.

ALSO READ: ‘ഇതൊരു ലിജോ പടം, ഇവിടെ പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു’, വാലിബനെ കുറിച്ചുള്ള ഷിബു ബേബി ജോണിന്റെ മറുപടി

അതേസമയം, ഇതൊരു ലിജോ പടം ആണെന്നാണ് ഷിബു ബേബി ജോൺ പറയുന്നത്. മോഹൻലാൽ എന്ന പ്രതിഭാസത്തിന്റെ എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തുന്ന ഒരു സംരംഭം ആണ് വാലിബൻ എന്നും ഇവിടെ പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നുവെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News