‘വാലിബൻ ചലഞ്ച്, നിങ്ങൾ സ്വീകരിക്കുമോ’? വീഡിയോയുമായി മോഹൻലാൽ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘മലൈക്കോട്ടൈ വാലിബ’നായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് മോഹൻലാൽ പങ്കുവെച്ച ഒരു ചലഞ്ച് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് .സോഷ്യൽ മീഡിയയിൽ ആണ് ചലഞ്ചിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ‘വാലിബൻ ചലഞ്ച്. നിങ്ങൾ സ്വീകരിക്കുമോ’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ALSO READ: കാർഷിക വിപണന മേഖല: കോഴിക്കോട്ട് കുടുംബശ്രീയുടെയും ജില്ലാ പഞ്ചായത്തിന്റെയും ‘എ പ്ലസ്

ഡൗൾ കേബിൾ മെഷിനിൽ മോഹൻലാൽ വ്യായാമം ചെയ്യുന്ന രംഗം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണാം. ഒപ്പം വാലിബന്റെ ഫസ്റ്റ് ഗ്ലിംപ്സ് ഫോട്ടോയും മാറിമാറി വരുന്നുണ്ട്. ഒപ്പം ടീസറിലെ ഡയലോ​ഗും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ തങ്ങൾ ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറാണെന്ന് പറ‍ഞ്ഞ് നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്.

അതേസമയം ‘മലൈക്കോട്ടൈ വാലിബ’നിലെ മോഹൻലാൽ കഥാപാത്രം എങ്ങനെ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. വാലിബന്റേതായി വരുന്ന അപ്ഡേറ്റുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ജനുവരി 25ന് ചിത്രം തിയറ്ററുകളില്‍ എത്തും.സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി, സുചിത്ര തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.

ALSO READ:ജീവനക്കാർ എയ്റോബ്രിഡ്ജിൽ മണിക്കൂറുകളോളം പൂട്ടിയിട്ടു; യാത്ര അനുഭവം വെളിപ്പെടുത്തി നടി രാധിക ആപ്തെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News