’90s കിഡ്‌സിന്റെ ആ ആഗ്രഹം ഉടൻ സഫലമാകും’, ‘ദേവദൂതന്റെ രണ്ടാം വരവറിയിച്ച് മോഹൻലാൽ’, ഫേസ്ബുക്കിൽ പുതിയ അപ്‌ഡേഷൻ പങ്കുവെച്ചു

സിബി മലയിൽ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എവർഗ്രീൻ ക്ലാസിക് ചിത്രം ദൈവദൂതന്റെ രണ്ടാം വരവറിയിച്ച് മോഹൻലാലിന്റെ ഫേസ്ബുക് പോസ്റ്റ്. ചിത്രം 4k യിൽ റീ റിലീസ് ചെയ്യുമെന്ന വാർത്തകൾ സജീവമായതിന് പിറകെയാണ് പുതിയ അപ്‌ഡേഷനുമായി മോഹൻലാൽ തന്നെ രംഗത്തെത്തിയത്. 90s കിഡ്‌സ് ഏറ്റവുമധികം ആഗ്രഹിച്ച ഒന്നാണ് ദൈവദൂതന്റെ റീ റിലീസ്. ബോക്സ്ഓഫീസിൽ പരാജയപ്പെട്ട ചിത്രത്തിന് പക്ഷെ ടെലിവിഷൻ സ്‌ക്രീനുകളിൽ ഇപ്പോഴും ആരാധകർ ഏറെയാണ്.

ALSO READ: ‘സിങ്കപ്പൂരിൽ മാത്രമല്ല ഇങ്ങ് ദില്ലി എയർപോർട്ടിലുമുണ്ട് വെള്ളച്ചാട്ടം, ഞങ്ങടെ ‘നമോ’യുടെ ‘ലോകോത്തര ഇൻഫ്രാസ്ട്രെക്ചർ’, ഇതാണ് മോദി അൾട്രാ 3.0; ട്രോളി ഇന്ത്യക്കാർ

ലിന്റോ കുര്യനാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. സിബി മലയിലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ലിന്റോ ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്. ‘ഐതിഹാസിക സംവിധായകൻ സിബി മലയിലിനൊപ്പം ദേവദൂതൻ റീ റിലീസ് ട്രെയ്‌ലർ എഡിറ്റിൽ,’ എന്ന കുറിപ്പോടെയാണ് ലിന്റോ ആരാധകരെ ആവേശത്തിലാക്കുന്ന ഈ വിശേഷം പങ്കുവെച്ചത്.

ALSO READ: ‘ഈ രുചിക്ക് പകരമൊന്നില്ല’, ഓർമകൾക്ക് വേണ്ടി പിച്ചിലെ മണല്‍ കഴിച്ച് രോഹിത് ശർമ; വിഡിയോ

അതേസമയം, ദേവദൂതൻ റീമാസ്റ്റേർഡ് 4 കെ അറ്റ്‌മോസ്‌ പതിപ്പ് തയ്യാറാകുന്നത്. നേരത്തെ സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം സിബി മലയിൽ പങ്കുവെച്ചിരുന്നു. ഇത് ആരാധകർ വലിയ രീതിയിലാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ പുതിയ അപ്‌ഡേറ്റും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News