പിറന്നാൾ സർപ്രൈസ് ;’ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട, പിശാച് വളർത്തിയ സയീദ് മസൂദ്; എമ്പുരാനിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

EMPURAAN

ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാന്‍’. ഇപ്പോഴിതാ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ എമ്പുരാനിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്. മോഹൻലാൽ ആണ് പൃഥ്വിരാജിന് ആശംസകൾ അറിയിച്ച് എമ്പുരാനിലെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം നിരവധിപേരാണ് ഈ പോസ്റ്റർ ഏറ്റെടുത്തത്.

‘എമ്പുരാനി’ല്‍ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. “ജന്‍മദിനാശംസകൾ ജനറൽ! ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട… പിശാച് വളർത്തിയ! സയീദ് മസൂദ്, എമ്പറേഴ്‌സ്‌ ജനറല്‍” എന്നാണ് മോഹന്‍ലാല്‍ ആശംസയായി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്ററിൽ റൈഫിളുമായി നില്‍ക്കുന്ന പൃഥ്വിരാജിനെ കാണാം.

ഇന്ദ്രജിത് സുകുമാരനും ഈ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

ALSO READ: ‘ഹാപ്പി ബർത്ഡേ ഡിയർ രാജു’; പൃഥ്വിരാജിന് ആശംസകൾ നേർന്ന് സിനിമാലോകം
2025 മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും സംയുക്‌തമായാണ് എൽ2 എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

അതേസമയം നിരവധി പ്രമുഖരാണ് താരത്തിന് ആശംസ അറിയിച്ചിരിക്കുന്നത്. ‘ഹാപ്പി ബർത്ഡേ ഡിയർ രാജു’ എന്നാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ അറിയിച്ച് കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News