മാത്യു ലുക്കിൽ മോഹൻലാൽ ;വീണ്ടും ആവേശത്തിൽ ആരാധകർ

റീലിസ് ചെയ്ത ദിവസം മുതൽ രജനികാന്ത് ചിത്രം ‘ജയിലര്‍’ വമ്പൻ കളക്ഷനുമായി ഹിറ്റുകൾ മറികടക്കുകയാണ്. രജനികാന്തിന്റെ നായക വേഷത്തോടൊപ്പം തന്നെ മോഹൻലാലിന്റെ ഗസ്റ്റ് റോളും ആരാധകർക്കിടയിൽ വലിയ ആവേശം ഉണ്ടാക്കി.’മാത്യൂ’ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ ചിത്രത്തിലെത്തിയത് . ഇപ്പോഴിതാ ജയിലറിലെ കോസ്റ്റ്യൂമിലുളള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാല്‍.സ്റ്റൈലിഷ് ലൂക്കിലുള്ള മോഹൻലാലിൻറെ ജയിലർ കഥാപാത്രം ഏറെ വൈറലായിരുന്നു.

also read: മണർകാട് കവലയിലെ ഗതാഗത കുരുക്ക്: പുതുപ്പള്ളിയിലെ വികസന മുരടിപ്പിന്‍റെ മികച്ച തെളിവ്

View this post on Instagram

A post shared by Mohanlal (@mohanlal)

ജിഷാദ് ഷംസുദ്ദീനാണ് ജയിലറിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ സ്റ്റൈലിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്.

also read:ഇന്ത്യ വെസ്റ്റിന്‍ഡീസ് അഞ്ചാം ട്വന്‍റി20: ടോസ് ഇന്ത്യക്ക്

അതേസമയം നെല്‍സണ്‍ എന്ന സംവിധായകന്റെ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ച ചിത്രം കൂടിയായ ജയിലര്‍ വിജയക്കുതിപ്പ് തുടരുകയാണ്. വെറും രണ്ട് ദിവസത്തിനുള്ളില്‍ രജനികാന്ത് നായകനായ ‘ജയിലര്‍’ 152.02 കോടി ആഗോളതലത്തില്‍ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ജയിലര്‍ റിലീസ് ദിനത്തില്‍ 95.78 കോടിയും 56.24 കോടി ഇന്നലെയുമാണ് നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ റിലീസ് ദിനത്തിലെ 2023ലെ കളക്ഷന്‍ റെക്കോര്‍ഡ് ‘ജയിലറി’ന്റെ പേരിലാണെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News