ടിക്ക് ടോക്കിൽ ‘ദേവസഭാതലം’ പാടുന്ന മോഹൻലാൽ; എ ഐ വഴി സൃഷ്ടിച്ച വീഡിയോ വൈറൽ

ആര്‍‌ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വഴി സൃഷ്ടിച്ച ഷോര്‍ട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ തംരഗമാവുന്നു. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ഗാനം മോഹന്‍ലാല്‍ ഒരു ടിക് ടോക്ക് വീഡിയോയിലൂടെ പാടി അഭിനയിച്ചിരുന്നെങ്കിലോ എന്ന ആശയത്തില്‍ നിന്നാണ് പുതിയ വീഡിയോ.ദേവസഭാതലം എന്ന ഗാനമാണ് ഐ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടിക് ടോക്കില്‍ മോഹന്‍ലാല്‍ പാടുന്നതായി രൂപപ്പെടുത്തിയിരിക്കുന്നത്.

ശബരീഷ് രവി എന്നയാളാണ് ഈ വീഡിയോയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിഡീയോ നിർമ്മിച്ചിരിക്കുന്നത്. 15 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഒറ്റ നോട്ടത്തില്‍ ആരെയും ഞെട്ടിക്കും. 1600 ല്‍ അധികം ലൈക്കുകളുും 270 ല്‍ ഏറെ ഷെയറുകളുമാണ് ഫേസ്ബുക്കില്‍ നിന്നുതന്നെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News