ആര്‍ഡിഎക്സിലെ നീല നിലവിന് ചുവട് വെച്ച് ലാലേട്ടൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

അടുത്തിടെയിറങ്ങിയ ആര്‍ഡിഎക്സ് എന്ന ചിത്രം വമ്പൻ ഹിറ്റായിരുന്നു. കേരള ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് നേട്ടമാണ് ആര്‍ഡിഎക്സ് നേടിയത്. ചിത്രത്തിലെ നീല നിലവേ എന്ന ഗാനത്തിനും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ആര്‍ഡിഎക്സിലെ ഗാനത്തിന്റെ മോഹൻലാല്‍ വേര്‍ഷന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ALSO READ: 21കാരിയായ അവിവാഹിതയായ മകള്‍ ഗര്‍ഭിണി; യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി കൊല്ലാന്‍ ശ്രമം

നേരത്തെതന്നെ ഗാനത്തിന്റെ മോഹൻലാല്‍ പതിപ്പിന്റെ വീഡിയോ ആരാധകരില്‍ ചിലര്‍ പുറത്തിറക്കിയിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിലെ ഗാനത്തിനൊപ്പം മോഹൻലാലിന്റെ മറ്റൊരു സിനിമയിലെ രംഗങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ടാണ് ആരാധകര്‍ ഇത്തരമൊരു വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ALSO READ: കാട്ടാക്കടയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

വേള്‍‍ഡ്‍വൈഡ് ബിസിനസില്‍ 100 കോടി രൂപയില്‍ അധികം നേടിയതിന് പിന്നാലെ ഒടിടിയിലും ആര്‍ഡിഎക്സ് പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സിൽ ആര്‍ഡിഎക്സ് കാണാൻ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News