ആരാധകരെ ഞെട്ടിച്ച് മോഹൻലാൽ; മലൈക്കോട്ടൈ വാലിബനിലെ ‘റാക്ക് പാട്ട്’ ഏറ്റെടുത്ത് ലക്ഷങ്ങൾ

മോഹനൻലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുത്തൻ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്നലെ വാലിബനിലെ ഗാനം പുറത്തിറങ്ങിയിരുന്നു. അതും ഹിറ്റായി മാറി. റാക്ക് പാട്ട് എന്ന് പേരിട്ടിരിക്കുന്ന ഗാനം മോഹൻലാൽ ആണ് ആലപിച്ചിരിക്കുന്നത് എന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്. ഇതിനകം 1 മില്യണിലധികം കാഴ്ചക്കാരാണ്  യുട്യൂബില്‍
ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ട്രെന്‍ഡിംഗ് നമ്പര്‍ ഒന്നായിത്തന്നെ തുടരുകയാണ്.

ALSO READ: ബേക്കറി സ്റ്റൈലിൽ ചിക്കൻ പഫ്സ് വീട്ടിൽ ഉണ്ടാക്കാം

പി എസ് റഫീക്ക് ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ സഹരചയിതാവ് കൂടിയാണിദ്ദേഹം. മോഹന്‍ലാലിനെക്കൂടാതെ സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ALSO READ: രാജസ്ഥാനില്‍ 22 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

അതേസമയം മോഹൻലാലിൻറെ ‘നേര്’ വിജയകരമായി പ്രദർശനം തുടരുകയാണ്. വലിയ തിരിച്ചുവരവാണ് അദ്ദേഹം ഇതിലൂടെ നടത്തിയിരിക്കുന്നത്. ജീത്തു ജോസഫ് ആയിരുന്നു ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News