“ഇതുകൂടി മനസ്സിൽ വച്ച് കണ്ടുനോക്കൂ”: വാലിബനെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് മറുപടി നൽകി മോഹൻലാൽ

ഏറെക്കാലത്തെ ആരാധകരുടെ കാത്തിരിപ്പായ മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ നാളെ തീയറ്ററുകളിലെത്തും. വ്യത്യസ്ത ചിത്രങ്ങളുടെ മാസ്റ്ററായി ലിജോയോടൊപ്പം പലയാളത്തിന്റെ സൂപ്പർ താരം ഒന്നിക്കുന്ന ചിത്രമായതിനാൽ ആരാധകരെല്ലാം വലിയ പ്രതീക്ഷകളാണ് വച്ചുപുലർത്തുന്നത്. ഏത് തരം പ്രതീക്ഷയുമായാണ് തിയറ്ററുകളിലേക്ക് എത്തേണ്ടതെന്ന് പ്രീ റിലീസ് അഭിമുഖങ്ങളില്‍ ലിജോയും മോഹൻലാലും പലപ്പോഴും പറഞ്ഞിരുന്നു.

Also Read: ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

എന്നാൽ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളിൽ ആരാധകരോട് നേരിട്ട് തന്നെ താരം മറുപടി നൽകിയിരിക്കുകയാണ്. ഇന്നലെ ട്വിറ്ററിൽ മോഹൻലാൽ ആരാധകർ സംഘടിപ്പിച്ച ഒരു ചർച്ചയിലാണ് മോഹൻലാൽ നേരിട്ടെത്തി ചിത്രത്തെക്കുറിച്ച് പറഞ്ഞത്. “നമ്മുടെ സിനിമ മറ്റന്നാള്‍ ഇറങ്ങുകയാണ്. നല്ലതായി മാറട്ടെ എന്ന് പ്രാര്‍ഥിക്കാം. നല്ലത് സംഭവിക്കട്ടെ. നല്ലത് പ്രതീക്ഷിക്കാം. ഞാന്‍ നമ്മുടെ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു, ഇത് ഭയങ്കര ഒരു മാസ് സിനിമ എന്ന് കരുതി മാത്രം.. ആയിക്കോട്ടെ, മാസ് സിനിമ ആയിക്കോട്ടെ. പക്ഷേ അതിനകത്ത് ഒരു ക്ലാസ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ഒരു മാജിക് ഉള്ള സിനിമയാണ്. അങ്ങനെയും കൂടി മനസില്‍ വിചാരിച്ചിട്ട് പോയി കാണൂ” എന്നാണ് മോഹൻലാൽ ആരാധകരോട് പറഞ്ഞത്.

Also Read: വാട്ട്സാപ്പിന് പുതിയ ഫീച്ചർ; ‘നിയർ ബൈ ഷെയറി’ന് സമാനമായ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സാപ്പ്

എന്തായാലും താരത്തിന്റെ ഈ പ്രതികരണത്തോട് കൂടി വാലിബനോടുള്ള പ്രതീക്ഷ ആരാധകർക്ക് പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച കളക്ഷനും പ്രതീക്ഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News